Posted On
date_range Updated On
date_range ഡേ-നൈറ്റിൽ മിന്നിക്കത്തി വാർണറും ലബുഷെയ്നും
അഡലെയ്ഡ്: ബ്രിസ്ബേനിൽ അവസാനിച്ചിടത്തുനിന്ന് തുടങ്ങിയ ആസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും (166 നോട്ടൗ ട്ട്) മാർനസ് ലബുഷെയ്നും (126 നോട്ടൗട്ട്) അഡലെയ്ഡ് ഒാവലിലും പാകിസ്താൻ ബൗളർമാർക്കുമേൽ ആധിപത്യം തുടരുന്നു. ഡേ-നൈറ്റ് ടെസ്റ്റിെൻറ ആദ്യദിനം സെഞ്ച്വറിയും കടന്ന് കുതിക്കുന്ന ഇരുവരുടെയും ബാറ്റിങ് മികവിൽ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് അടിച്ചുകൂട്ടി.
ഓപണർ ജോ ബേൺസ് നാലു റൺസുമായി എളുപ്പം മടങ്ങിയതു മാത്രമാണ് പാകിസ്താന് ആശ്വാസമായത്. രണ്ടാം വിക്കറ്റിൽ 294 റൺസ് ചേർത്ത ഇരുവരും ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിനുള്ള റെക്കോഡ് സ്വന്തമാക്കി. 154 റൺസ് നേടിയ വാർണറും 185 റൺസടിച്ച ലബുഷെയ്നും ബ്രിസ്ബേനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെ ഇന്നിങ്സ് ജയത്തിലേക്ക് നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.