Posted On
date_range Updated On
date_range കോഹ്ലി അവധിയെടുക്കുന്നു; ശ്രീലങ്കക്കെതിരായ പരമ്പരക്കുണ്ടാവില്ല
മുംബൈ: ഇന്ത്യയിൽ നടക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിട്ടുനിൽക്കും. വ്യക്തിപരമായ കാര്യങ്ങളാലാണ് അവധിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബി.സി.സി.ഐയെ കോഹ്ലി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തിരക്ക് പിടിച്ച ക്രിക്കറ്റ് ജീവിതം നയിക്കുന്ന കോഹ്ലി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടന സമയത്ത് തിരിച്ചെത്തും.
എന്നാൽ ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ഇന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. കോഹ്ലി തന്നെയാണ് നായക സ്ഥാനത്തുള്ളത്. നവംബർ 16 മുതൽ ഡിസംബര് 24 വരെ നീണ്ടു നിൽക്കുന്ന ലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്നു വീതം ടെസ്റ്റുകളും മൂന്ന് ഏകദിനവും ട്വന്റി ട്വന്റിയുമാണുള്ളത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര കഴിഞ്ഞാൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.