ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്തെ താരപദവിപോലെ കളത്തിനു പുറത്തെ വിപണി മൂല്യത്തില ും താരമായി വിരാട് കോഹ്ലി. ആഗോള മൂല്യനിർണയ കോർപറേറ്റ് ഫിനാൻസ് ഉപദേശകരായ ഡ െഫ് ആൻഡ് ഫെൽപ്സിെൻറ റിപ്പോർട്ട് പ്രകാരം തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയില െ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി ബ്രാൻഡായി കോഹ്ലി മാറി.
കഴിഞ്ഞ വർഷം കോഹ്ലിയുടെ വിപണിമൂല്യം 39 ശതമാനം വർധിച്ച് 237.5 ദശലക്ഷം ഡോളറിെലത്തി. 55.3ശതമാനം വളർച്ചനേടി രണ്ടാമനായ ബോളിവുഡ് താരം അക്ഷയ് കുമാറിന് (104.5 ദശലക്ഷം ഡോളർ) പക്ഷേ കോഹ്ലിയുടെ പകുതി ബ്രാൻഡ്മൂല്യം മാത്രമാണ് അവകാശപ്പെടാനുള്ളത്.
ദീപിക പദുക്കോൺ (93.5 ദശലക്ഷം ഡോളർ), രൺവീർ സിങ് (93.5 ദശലക്ഷം ഡോളർ), ഷാറൂഖ് ഖാൻ (66.1 ദശലക്ഷം ഡോളർ) എന്നിവരാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിൽ. മറ്റു ക്രിക്കറ്റ് താരങ്ങളിൽ എം.എസ്. ധോണി (41.2 ദശലക്ഷം ഡോളർ ) ഒമ്പതാം സ്ഥാനത്തും സചിൻ ടെണ്ടുൽകർ (25.1 ദശലക്ഷം ഡോളർ) 15ാം സ്ഥാനത്തുമെത്തിയപ്പോൾ രോഹിത് ശർമ (23 ദശലക്ഷം ഡോളർ) 20ാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.