Posted On
date_range Updated On
date_range വിവാദ എപ്പിസോഡിൽ മാപ്പ് ചോദിച്ച് കരൺ ജോഹർ
ന്യൂഡൽഹി: കെ.എൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും പെങ്കടുത്ത വിവാദ എപിസോഡിൽ മൗനം ഭേദിച്ച് പരിപാടിയുടെ അവതാരകന ായ കരൺജോഹർ. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന ടി.വി ഷോയിലാണ് കെ.എൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
ഷോയിൽ നടക്കുന്ന പാമർശങ്ങളെ കുറിച്ച് തനിക്ക് ഉത്തരവാദിത്തമുണ്ട്. അവർ ഇരുവരെയും അതിഥിയായി ക്ഷണിച്ചത് ഞാനാണ്. ഇങ്ങനെയൊരു തെറ്റ് വന്നത് മൂലം പല ദിവസങ്ങളിലും എനിക്ക് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സംഭവങ്ങൾ തെൻറ നിയന്ത്രണത്തിൽ നിന്ന് പോയതായും ക്ഷമ ചോദിക്കുന്നതായും കരൺ ജോഹർ പറഞ്ഞു.
കരൺ ജോഹറിെൻറ ഷോക്കിടെ അശ്ലീല-സ്ത്രീ വിരുദ്ധ പരാമർശത്തിെൻറ പേരിൽ കെ.എൽ രാഹുലിനെയും ഹാർദ്ദിക് പാണ്ഡ്യയേയും ബി.സി.സി.െഎ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.