തിരുവനന്തപുരം: ക്യാപ്റ്റൻ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കരു ത്തരായ വിദർഭയെ 26 റൺസിന് തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 ടൂർണമെൻറിൽ കേരള ത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. കഴിഞ്ഞ നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള വിദർഭയുടെ പ്രതീക്ഷ തകർത്ത പ്രകടനമായിരുന്നു കേരളത്തിേൻറത്.
തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ ടോസ് നേടിയ വിദർഭ ആതിഥേയരെ ബാറ്റിങ്ങിനയച്ചതും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ, ടോസ് നഷ്ടപ്പെട്ടത് തങ്ങൾക്ക് ഗുണമെന്ന നിലക്ക് ബാറ്റ് വീശിയ ഉത്തപ്പയും കൂട്ടരും നിശ്ചിത 20 ഒാവറിൽ അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ച റോബിൻ ഉത്തപ്പ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് സിക്സറുകളും രണ്ട് ഫോറും ഉൾപ്പെടെ 39 പന്തില്‍ 69 റണ്‍സ് നേടി പുറത്താകാതെ നിന്ന ഉത്തപ്പയുടെ ബാറ്റിങ്ങാണ് മറ്റൊരു ജയം കൂടി കേരളത്തിന് സമ്മാനിച്ചത്. 39 റൺസ് നേടി സച്ചിൻ ബേബി ഉത്തപ്പക്ക് മികച്ച പിന്തുണ നൽകി. 29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വഡ്ക്കാറും 28 റൺസ് നേടിയ അക്ഷയ് കർണേവറുമാണ് വിദര്ഭക്കുവേണ്ടി ഭേദപ്പെട്ട സ്കോർ നേടിയത്.
കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സഞ്ജു സാംസണ് നിരാശപ്പെടുത്തി. അഞ്ച് പന്ത് നേരിട്ട് ഒമ്പത് റൺസുമായി അദ്ദേഹം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.