കേരള ക്രിക്കറ്റ‌് അസോസിയേഷനിൽ കൂട്ടരാജി

ആലപ്പുഴ: കേരള ക്രിക്കറ്റ‌് അസോസിയേഷ​ൻ (കെ.സി.എ) പ്രസിഡൻറായിരിക്കെ ടി.സി. മാത്യു തട്ടിയ പണം തിരിച്ചടക്കാൻ ക്രിക്കറ്റ‌് ഓംബുഡ‌്സ‌്മാൻ ഉത്തരവിട്ടതിന്​ പിന്നാലെ സംഘടനയിൽ കൂട്ടരാജി. നിലവിലെ സെക്രട്ടറി ജയേഷ‌് ജോർജ‌്, പ്രസിഡൻറ്​ റോങ്ക‌്ളിൻ ജോൺ എന്നിവരുൾപ്പെടെ രാജി​െവച്ചു. ആലപ്പുഴയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ‌് രാജി. ഇടക്കാല ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻറുമാരായ സാജൻ കെ. വർഗീസ് (പത്തനംതിട്ട), കെ.എം. അബ‌്ദുൽ റഹ‌്മാൻ (കാസർകോട‌്), രജിത്ത് രാജേന്ദ്രൻ (തിരുവനന്തപുരം) എന്നിവർക്ക് യഥാക്രമം പ്രസിഡൻറ്​, ട്രഷറർ, ജോയൻറ്​ സെക്രട്ടറി ചുമതല നൽകി. നിലവിൽ ട്രഷററായിരുന്ന ശ്രീജിത്ത് വി. നായർക്കാണ്​ (ആലപ്പുഴ) സെക്രട്ടറിയുടെ ചുമതല.​ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേൽക്കുംവരെ താൽക്കാലിക സംവിധാനം തുടരും.

സെക്രട്ടറി സ്ഥാനം രാജി​െവച്ചെങ്കിലും ജയേഷ് ജോർജ് കേരളത്തിൽ നിന്നുള്ള ബി.സി.സി.ഐ പ്രതിനിധിയായി തുടരും. മൂന്നുവർഷത്തേക്ക‌് ജയേഷ‌ിന‌് സെക്രട്ടറി സ്ഥാനത്തേക്ക‌് മത്സരിക്കാനാകില്ല. സുപ്രീംകോടതി വിധി പ്രകാരം അയോഗ്യതയുള്ള ഭാരവാഹികൾ ചുമതലയിൽനിന്ന‌് ഒഴിഞ്ഞെന്നാണ‌് കെ.സി.എ നൽകുന്ന ഔദ്യോഗിക വിശദീകരണം.

ഒമ്പതുവർഷം പൂർത്തിയാക്കിയ ബി.സി.സി.ഐ ഭാരവാഹികൾ ഒഴിയണമെന്ന‌് ലോധ കമീഷൻ റിപ്പോർട്ടിലുണ്ട‌്. എന്നാൽ, ലോധ കമീഷൻ റിപ്പോർട്ട‌് കെ.സി.എയിലും പൂർണമായി നടപ്പാക്കണമെന്ന ആവശ്യം ഒരുവിഭാഗം യോഗത്തിൽ ഉന്നയിച്ചതോടെ  ഭാരവാഹികൾക്ക‌് തുടരാനുള്ള എല്ലാവഴികളും അടഞ്ഞു. ലോധ കമീഷൻ റിപ്പോർട്ട‌ും കെ.സി.എ കക്ഷിയായ മറ്റു നിയമനടപടികളും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.
Tags:    
News Summary - KCA- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.