വിശാഖപട്ടണം: ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തില്‍ അമ്മമാര്‍ക്ക് ആദരമര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തിറങ്ങിയത്. അവരവരുടെ അമ്മമാരുടെ പേര് പതിച്ച ജേഴ്‌സി അണിഞ്ഞിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍, ടീമംഗങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തനായത് കന്നി മൽസരത്തിനിറങ്ങിയ ജയന്ത് യാദവായിരുന്നു. സഹകളിക്കാർ എല്ലാവരും അമ്മയുടെ പേര് ജേഴ്സിയിൽ ഉൾപ്പെടുത്തിയപ്പോൾ വളർത്തമ്മയുടേയും പേര് ഉൾപ്പെടുത്തിയാണ്ജയന്ത്യാദവ് വ്യത്യസ്തനായത്.
ലക്ഷ്മി, ജ്യോതി എന്നീ പേരുകളാണ് ജയന്ത് തന്റെ ജേഴ്‌സിയില്‍ ചേര്‍ത്തത്. ലക്ഷ്മിയാണ് താരത്തിന്റെ അമ്മ. വളർത്തമ്മയായ ജ്യോതി തന്‍റെ സ്വന്തം മകനെ പോലെയാണ്ജയന്തിനെ വളർത്തിയത്. ക്രിക്കറ്റ് താരമാവാനുള്ള എല്ലാ പിന്തുണയും നല്‍കിയതും ജ്യോതി തന്നെയായിരുന്നു. ഇതാണ് ജ്യോതിയുടെ പേര് കൂടി ജേഴ്‌സിയില്‍ ചേര്‍ക്കാന്‍ ജയന്തിനെ പ്രേരിപ്പിച്ചത്.
ഹരിയാനയില്‍ നിന്നുള്ള ബൗളറാണ് ജയന്ത് യാദവ്. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് ജയന്ത് അവസാന ഇലവനില്‍ സ്ഥാനം കണ്ടെത്തിയത്. എല്ലാവര്‍ക്കും അമ്മമാരുമായി വൈകാരികമായ ഒരു ബന്ധമുണ്ട്. എന്നാല്‍, അച്ഛന്മാര്‍ക്ക് കിട്ടുന്നപോലുള്ള പരിഗണന പലപ്പോഴും അമ്മമാര്‍ക്ക് ലഭിക്കാറില്ല. അതിനാലാണ് അമ്മമാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനായി ഇത്തരമൊരു രീതി അവലംബിച്ചതെന്നും ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.