Posted On
date_range Updated On
date_range ശ്രീശാന്തിന് തിരിച്ചുവരാനാവും -ഇർഫാൻ പത്താൻ
കോഴിക്കോട്: ക്രിക്കറ്റിൽതന്നെ ശ്രദ്ധിച്ച് കഠിനാധ്വാനം ചെയ്താൽ മലയാളിതാരം എസ്. ശ്രീശാന്തിന് ഇന്ത്യൻ ടീമിൽ തിരിച്ചുകയറാനാവുമെന്ന് സഹതാരമായിരുന്ന ഇർഫാൻ പത്താൻ. ഇന്ത്യൻ ടീം സെലക്ഷൻ തികച്ചും സുതാര്യമാെണന്നും കടവ് റിസോർട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ പത്താൻ പറഞ്ഞു. പഴയ പ്രകടനങ്ങളല്ല ഒരു താരത്തിെൻറ കഴിവിനെ നിശ്ചയിക്കുന്നത്. നിലവിൽ മികവുപുലർത്തുന്നുണ്ടോ ശാരീരികക്ഷമതയുണ്ടോ എന്നെല്ലാമാണ് അന്താരാഷ്ട്ര ക്രിക്കറ്റിേലക്ക് തിരിച്ചുവരാൻ ആവശ്യം. ഇക്കാര്യം സ്വയം ബോധ്യപ്പെടണം. പിന്നീട് സെലക്ടർമാരെ ബോധ്യപ്പെടുത്തണമെന്നും പത്താൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.