ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന കാവേരി നദീജല പ്രക്ഷോഭത്തെ തുടർന്ന് 11ാം സീസണിലെ ഐ.പി.എൽ മത്സരങ്ങൾ ചെന്നെയിൽ നിന്നും മാറ്റി. ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷപാർട്ടികളും കർഷക-തമിഴ് സംഘടനകളും മത്സരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണിത്. എന്നാൽ മത്സരങ്ങൾ ഏതു സ്റ്റേഡിയങ്ങളിലേക്കാണ് മാറ്റുകയെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൻ പൊലീസ് സുരക്ഷയോടെയാണ് ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മാർച്ച് നടന്നത്. സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മത്സരങ്ങളിൽ ചിലത് കാര്യവട്ടം ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്ബ്) നടക്കുമെന്നായിരുന്നു നേരത്തെ വാർത്തകൾ. ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇൗ വാർത്തകൾ ഐ.പി.എൽ ചെയര്മാൻ രാജിവ് ശുക്ല നിഷേധിക്കുകയും നേരത്തെ നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.