???????????????????? ?????? ?????????????????? ?????????????? ?????????? ??????????? ??????????

ത്രില്ലർ പോരിൽ ഡൽഹി

ന്യൂഡൽഹി: മഴ രണ്ടുതവണ കളിമുടക്കിയ ​ത്രില്ലർ പോരാട്ടത്തിൽ രാജസ്​ഥാൻ റോയൽസിനെതിരെ ഡൽഹിക്ക്​ നാലു റൺസ്​ ജയം. ആവേശം അവസാന പന്തുവ​രെ തുളുമ്പിനിന്ന മത്സരത്തിൽ, പുതുക്കി നിശ്ചയിച്ച 151 റൺസ്​ വിജലക്ഷ്യത്തിനു മുന്നിൽ രാജസ്​ഥാൻ  പൊരുതിയെങ്കിലും നാലുറൺ​സ്​ അകലെ പോരാട്ടം അവസാനിച്ചു. സ്​കോർ: ഡൽഹി: 196/6(17.1 ഒാവർ)  രാജസ്​ഥാൻ: 146/5(12 ഒാവർ^വിജയലക്ഷ്യം  151).

ആദ്യം ബാറ്റു ചെയ്​ത വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്തി​​​െൻറ വെടിക്കെട്ട്​. മത്സരം തുടങ്ങുന്നതിനു മുമ്പ്​ 18 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ രാജസ്​ഥാൻ ബൗളർമാർക്കു മുന്നിൽ കൊടുങ്കാറ്റായ പന്ത്​ 29 പന്തിൽ അടിച്ചുകൂട്ടിയത്​ 69 റൺസ്​. പന്തിനോടൊപ്പം ക്യാപ്​റ്റൻ ശ്രേയസ്​ അയ്യറും(35 പന്തിൽ 50), ഒാപണർ പ​​ൃഥ്വി ഷായും (25 പന്തിൽ 47) ആഞ്ഞുവീശിയതോടെ ഡൽഹി ഉയർത്തിയത്​ 196 റൺസ്​. ഇരട്ട സെഞ്ച്വറിയിലേക്ക്​ ഡൽഹി കുതിക്കവെ, ആദ്യം പുതുക്കിനിശ്ചയിച്ച നിശ്ചിത ഒാവറിനുമു​മ്പ്​ 17.1 ഒാവറിൽ വീണ്ടും മഴയെത്തിയതോടെ, രാജസ്​ഥാൻ റോയൽസിന്​ വിജയലക്ഷ്യം 12 ഒാവറിൽ 151 റൺസാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്​ഥാൻ, ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ, ആറു ഒാവറിൽ 79 റൺസ്​ എന്ന നിലയിലാണ്​.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസിന്​ ന്യൂസിലൻഡി​​​െൻറ വെടിക്കെട്ട്​ താരം കോളിൻ മൺട്രോയെ (0) ആദ്യ ഒാവറിൽതന്നെ നഷ്​ടമായെങ്കിലും പൃഥ്വി ഷായുടെയും ക്യാപ്​റ്റൻ ​േശ്രയസ്​ അയ്യറുടെയും പിന്നാലെ എത്തിയ ഋഷഭ്​ പന്തി​​​െൻറയും​ ബാറ്റിങ്​ കരുത്തിലാണ്​ ഡൽഹി സ്​കോറുയർത്തിത്​. 

Tags:    
News Summary - ipl 2018 Delhi-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.