മ​ല​പ്പു​റം സ്വ​ദേ​ശിക്ക് അ​ര​ങ്ങേ​റ്റത്തിൽ രണ്ട്​ വിക്കറ്റ്​; ചെന്നൈക്ക്​ 13 റൺസ്​ വിജയം;

പുണെ: ഡൽഹി ഡെയർഡെവിൾസ്​ ഒാപണർമാരെ വീഴ്​ത്തി മലയാളി പേസർ കെ.എം ആസിഫ്​ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്​സി​ന്​ 13 റൺസ്​ ജയം. റിഷഭ്​ പന്തി​​​െൻറയും (45 പന്തിൽ 79) വിജയ്​ ​ശങ്കറി​​​െൻറയും (31 പന്തിൽ 54) പോരാട്ട വീര്യത്തിനും ഡൽഹിയെ വിജയതീരത്തെത്തിക്കാനായില്ല.    

ഷെയ്ൻ വാട്​സൺ (40 പന്തിൽ 78), എം.എസ്​. ധോണി (22 പന്തിൽ 51), അമ്പാട്ടി റായുഡ​ു (24 പന്തിൽ 41) എന്നിവരുടെ മികവിൽ ചെന്നൈ 20 ഒാവറിൽ ​നാലു​ വിക്കറ്റ്​ നഷ്​ടത്തിൽ 211 റൺസെടുത്തപ്പോൾ ഡൽഹിക്ക്​ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 198 റൺസെടുക്കാനേ ആയുള്ളൂ. 212 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയെ ത​​​െൻറ ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ (9) ജഡേജയുടെ കൈകളിലെത്തിച്ച് അസിഫ്​ ഞെട്ടിച്ചു. ​


തൊട്ടുപിന്നാലെ അസിഫിനു മുന്നില്‍ ​േകാളിൻ മണ്‍റോയും (26) വീണു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (13) റണ്ണൗട്ടായശേഷം പന്ത് ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് കാര്യമായ പിന്തുണ കിട്ടാതായതോടെ അനിവാര്യമായ തോല്‍വിയിലേക്ക് ഡല്‍ഹി കൂപ്പുകുത്തി. നാലു പടുകൂറ്റന്‍ സിക്‌സറുകളും ഏഴു ബൗണ്ടറിയുമടക്കം 79 റണ്‍സെടുത്ത പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

Tags:    
News Summary - ipl 2018 chennai super kings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.