​േകാഹ്​ലി ഗ്രൗണ്ടിൽ കിടന്നു; ഇൻറർനെറ്റിൽ മീമുകൾ നിറഞ്ഞു

ന്യൂഡൽഹി: മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം കളി താൽകാലകമായി നിർത്തി ലങ്കൻ താരങ്ങൾ ഇടവേള എട​​ുത്തപ്പോൾ, ഇരട്ട സെഞ്ച്വറി അടിച്ച്​ സംഹാര താണ്ഡവമാടി നിന്ന വിരാട്​ കോഹ്​ലി ഫിറോസ്​ ഷാ കോട്​ല മൈതാനി മധ്യത്തിൽ നീണ്ട്​ നിവർന്ന്​ കിടക്കുകയായിരുന്നു. 

തകരുമായിരുന്ന ഇന്ത്യയെ രണ്ട്​ ദിവസം ബാറ്റ്​ ചെയ്​ത്​ കൂറ്റൻ റൺമല കയറ്റിയ ഇന്ത്യൻ നായകൻ, ഗ്രൗണ്ടിൽ കിടന്ന്​ ദീർഘനിശ്വാസം വിടുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചിരിപടർത്തുന്ന മീമുകളാക്കി മാറ്റുകയുമായിരുന്നു. 

 

നേരത്തെ ശ്രീലങ്കൻ ആരാധകർ വെള്ള കുപ്പികൾ എറിഞ്ഞതി​നെ തുടർന്ന്​ ലങ്കയുമായുള്ള ഏകദിന മാച്ച്​ നിർത്തി വെച്ചപ്പോർ മഹേന്ദ്ര സിങ്​ ധോനിയും ഇത്​ പോലെ മൈതാനത്ത്​ കിടന്നിരുന്നു. അന്ന്​ സോഷ്യൽ മീഡിയയിൽ അത്​ വൈറലായിരുന്നു.

 

Tags:    
News Summary - Internet Bursts with Memes After King Kohli Decides To Take a Break On Field India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.