ഇ​ന്ത്യ​ൻ​ പ്രീ​മി​യ​ർ ലീ​ഗ്​ പ​ത്താം സീ​സ​ണി​ന്​ ഏ​പ്രി​ൽ അ​ഞ്ചി​ന്​ തു​ട​ക്കം

മുംബൈ: ഇനി ഇവിടെ ഇന്ത്യയും ആസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡുമെന്ന വ്യത്യാസങ്ങളില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിലായി കണ്ട കാഴ്ചകൾ മായും. പരസ്പരം ഏറ്റുമുട്ടി കൊലവിളിച്ചവരും പിണങ്ങിയവരും ‘ഭായ് ഭായ്’ പറഞ്ഞ് ഒരേ സംഘമാവുന്നതോടെ കുട്ടിക്രിക്കറ്റിലെ പെരുപൂരത്തിന് കൊടിയേറ്റം.
ഇന്ത്യൻ പ്രീമിയർലീഗ് പത്താം സീസൺ ഏപ്രിൽ അഞ്ചിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് വീഴുന്നതോടെ കളിയും ആവേശവും സിക്സറും ബൗണ്ടറിയുമായി അതിർകടക്കും.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്റ്റീവൻ സ്മിത്ത് പുണെ സൂപ്പർ ജയൻറ്സിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെയും അജിൻക്യ രഹാനെയുടെയും നായകനാവും. ഡേവിഡ് വാർനറും-ശിഖർ ധവാനും ഒന്നിച്ച് ഒാപൺ ചെയ്യുന്ന സൺറൈസേഴ്സ് ഹൈദരാബാദ്. ഭുവനേശ്വർ കുമാറും ഇംഗ്ലണ്ടിെൻറ ക്രിസ് ജോർദനും അതേടീമിനായി ന്യൂബാൾ എറിഞ്ഞുതുടങ്ങും. ക്രിസ് ഗെയ്ലും എബി ഡിവില്ലിയേഴ്സും ഒരേ വീര്യത്തിൽ വെടിക്കെട്ട് തീർക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സ്.

ഇവർക്കിയിൽ പുതു കോടീശ്വരന്മാരായി ബെൻസ് സ്േറ്റാക്സ് (14.5 കോടി, പുണെ), ടൈമൽ മിൽസ് (12 കോടി, ബംഗളൂരു), കഗിസോ റബാദ (5 കോടി, ഡൽഹി), ട്രെൻസ് ബോൾട്ട് (5 കോടി, കൊൽക്കത്ത), പാറ്റ് കമ്മിൻസ് (4.5 കോടി, ഡൽഹി) തുടങ്ങിയവരുമുണ്ട്.

2008ൽ എട്ടു ടീമുകളെ പത്തുവർഷത്തെ കാലാവധിയിൽ ലേലത്തിലെടുത്തുകൊണ്ട് തുടങ്ങിയ പ്രീമിയർലീഗിെൻറ പത്താം സീസണിനാണ് അഞ്ചിന് കൊടിയേറുന്നത്. ആദ്യ ഘട്ടത്തിെൻറ സമാപനം കൂടിയാവും ഇത്. വരും സീസണിൽ ഏതൊക്കെ, എങ്ങനെയൊക്കെയെന്ന് ഇതുവരെ ഒരു നിശ്ചയവുമില്ല.

നിലവിലെ ജേതാക്കളായ സൺറൈസേഴ്സിെൻറ മുറ്റത്താണ് ആദ്യ പോരാട്ടം. അന്ന് തോൽവി വഴങ്ങിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഉദ്ഘാടന മത്സരത്തിൽ എതിരാളിയാവും. ഡൽഹി ഡെയർ ഡെവിൾസ്, ഗുജറാത്ത് ലയൺസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് മറ്റു ടീമുകൾ.  


റൈസിങ് പുണെ സൂപ്പർജയൻറ്സ്
ക്യാപ്റ്റൻ: സ്റ്റീവ് സ്മിത്ത്, 
കോച്ച്: സ്റ്റീഫൻ ഫ്ലെമിങ്
മികച്ച പ്രകടനം: 2016 -ഗ്രൂപ് റൗണ്ട്

കഴിഞ്ഞ സീസണിൽ പകരക്കാരായി അരങ്ങേറിയ പുണെക്ക്  ഗ്രൂപ് റൗണ്ടിനപ്പുറം കടക്കാനായില്ല. ഇക്കുറി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും എം.എസ് ധോണിയെ മാറ്റി ഒാസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പ്രതിഷ്ഠിച്ചാണ് സൂപ്പർജയൻറ്സിെൻറ വരവ്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരും ഒാൾറൗണ്ട് താരങ്ങളുമാണ് ഇക്കുറി ടീമിെൻറ കരുത്ത്. പക്ഷേ, പരിക്കേറ്റ് പുറത്തായ മിച്ചൽ മാർഷിെൻറ അസാന്നിധ്യം തിരിച്ചടിയാവും. പിന്നെ, തിളങ്ങാൻ അവസരംകാത്ത് ഒരുപിടി യുവതാരങ്ങളുമുണ്ട്. 
ടീം പുണെ
ബാറ്റ്സ്മാൻ: അജിൻക്യ രഹാനെ, മനോജ് തിവാരി, ഫാഫ് ഡുപ്ലെസിസ്, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ; മായങ്ക് അഗർവാൾ.
ഒാൾറൗണ്ടർ: ബെൻ സ്റ്റോക്സ്, ഡാനിയേൽ ക്രിസ്റ്റ്യൻ; ബാബ അപരാജിത്, അങ്കിത് ശർമ, രതജ് ഭാട്ടിയ, രാഹുൽ ്തൃപഥി.
വിക്കറ്റ് കീപ്പർ: എം.എസ്. ധോണി; അങ്കുഷ് ബെയ്ൻസ്, മിലിന്ദ് ടാൻഡൺ.
ബൗളർമാർ: അശോക് ദിൻഡ, ആഡം സാംപ, ആർ. അശ്വിൻ, ലോകി ഫെർഗൂസൻ, ജയദേവ് ഉനദ്കട്, ഇമ്രാൻ താഹിർ; ദീപക് ചഹർ, ഇൗശ്വർ പാണ്ഡെ, ജസ്കരൺ സിങ്, സൗരഭ് കുമാർ, രാഹുൽ ചഹർ, ശർദുൽ ഠാകുർ. 


സൺറൈസേഴ്സ് ഹൈദരാബാദ്
ക്യാപ്റ്റൻ: ഡേവിഡ് വാർണർ
കോച്ച്: ടോം മൂഡി
മികച്ചപ്രകടനം: 2016 ചാമ്പ്യന്മാർ

െഎ.പി.എല്ലിൽ അഞ്ചാം ഉൗഴക്കാരാണ് ഹൈദരാബാദുകാർ. രണ്ടാം സീസൺ ചാമ്പ്യന്മാരായ ഡെക്കാൻ ചാർജേഴ്സ് 2012ഒാടെ പിരിച്ചുവിടപ്പെട്ടതോടെയാണ് സൺറൈസേഴ്സിെൻറ ഉദയം. കുമാർ സംഗക്കാരയായിരുന്നു ആദ്യ സീസൺ നായകൻ. പിന്നെ, ശിഖർ ധവാനും ഡാരൻ സമ്മിയും. തുടർന്ന് ഡേവിഡ് വാർണറെത്തിയതോടെ കഴിഞ്ഞ സീസണിൽ ജേതാക്കളുമായി. നിലവിലെ ജേതാക്കളെന്ന സമ്മർദത്തിനിടയിലും മികച്ച ടീമുമായാണ് പുതിയ സീസണിൽ ഒരുങ്ങിയത്. വാർണർക്ക് കൂട്ടായി കൂറ്റനടിക്കാരായ വില്യംസൺ, യുവരാജ് സിങ്, മോയ്സസ് ഹെൻറക്വസ് തുടങ്ങിയവർ ടീമിലുണ്ട്. കഴിഞ്ഞ സീസണിൽ വാർണറും ധവാനുമായിരുന്നു ടൂർണമെൻറിലെ രണ്ടും നാലും റൺവേട്ടക്കാർ. വിക്കറ്റ് വേട്ടക്കുള്ള പർപ്പിൾ ക്യാപ് അണിഞ്ഞ ഭുവനേശ്വറും നാലാമനായ മുസ്തഫിസുറും ഇക്കുറിയും ടീമിനൊപ്പമുണ്ട്. 
ടീം റൈസേഴ്സ്
ബാറ്റ്സ്മാൻ: ശിഖർ ധവാൻ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ,- റിക്കി ബുയി, തൻമയ് അഗർവാൾ. ഒാൾറൗണ്ടർ: യുവരാജ് സിങ്, മോയ്സസ് ഹെൻറിക്വസ്, ബെൻ കട്ടിങ്, മുഹമ്മദ് നബി; ബിപുൽ ശർമ, ദീപക് ഹൂഡ, വിജയ് ശങ്കർ. വിക്കറ്റ് കീപ്പർ: നമാൻ ഒാജ; ഏകലവ്യ ദ്വിവേദി. ബൗളർമാർ: ഭുവനേശ്വർ കുമാർ, ബരീന്ദർ സ്രാൻ, ആശിഷ് നെഹ്റ, മുസ്തഫിസുർ റഹ്മാൻ, അഭിമന്യൂ മിഥുൻ, റാഷിദ് ഖാൻ, ക്രിസ് ജോർദാൻ, ബെൻ ലൗളിൻ; സിദ്ദാർഥ് കൗൾ, പ്രവീൺ താംബെ, മുഹമ്മദ് സിറാജ്. 

ഡിവില്ലിയേഴ്സ് ക്യാപ്റ്റൻ
ബംഗളൂരു: തോളിന് പരിക്കേറ്റ ക്യാപ്റ്റൻ വിരാട് കോഹ്ലി ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ എബി ഡിവില്ലിയേഴ്സ് നയിക്കും. ഒാസീസിനെതിരായ പരമ്പരക്കിടെ പരിക്കേറ്റ കോഹ്ലിക്ക് െഎ.പി.എല്ലിലെ ആദ്യഘട്ട മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. വിശ്രമത്തിലായിരുന്ന കോഹ്ലി ഞായറാഴ്ചയേ ബംഗളൂരു ടീമിനൊപ്പം ചേരൂ. ശേഷം ഫിറ്റ്നസ് പരിശോധനാഫലം വന്നശേഷമേ താരം എപ്പോൾ കളിക്കുമെന്നത് തീരുമാനിക്കൂവെന്ന് കോച്ച് ഡാനിയൽ വെറ്റോറി പറഞ്ഞു. കോഹ്ലിക്ക് പകരക്കാരനായി സർഫറാസ് ഖാൻ ടീമിലിടം നേടും. 
 

 

Tags:    
News Summary - indian premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.