Posted On
date_range Updated On
date_range ലണ്ടൻ ഭീകരാക്രമണം: ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു
ബർമിങ്ഹാം: ലണ്ടൻ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലിെൻറ ഭാഗമായാണ് ഹോട്ടൽ അടച്ചതെന്നാണ് റിപ്പോർട്ട്. ഹോട്ടലിന് സമീപത്തെ ഗതാഗതവും നിേരാധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.
ശനിയാഴ്ച രാത്രിയാണ് ലണ്ടൻ ബ്രിഡ്ജിൽ വാൻ ഇടിച്ച് കയറ്റി ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഭീകരരെ ലണ്ടൻ പൊലീസ് വധിച്ചതായും റിപ്പോർട്ടകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.