Posted On
date_range Updated On
date_range കാര്യവട്ടത്ത് കളി നാളെ, ടീമുകള്‍ ഇന്നെത്തും
തിരുവനന്തപുരം: പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 5.45ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. തുടർന്ന് പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും. ഇരു ടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഇല്ല.
മത്സരത്തിനായി കാണികള്‍ക്ക് ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.