Posted On
date_range Updated On
date_range ഷർദുലിന് പകരം ഉമേഷ് യാദവ് ഏകദിന ടീമിൽ
ന്യൂഡൽഹി: വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച ഉമേഷ് യാദവ് ഏകദിന ടീമിൽ. പരിക്കേറ്റ ഷർദുൽ ഠാകുറിന് പകരക്കാരനായാണ് ഉമേഷിനെ ഉൾപ്പെടുത്തിയത്. അഞ്ച് ഏകദിനങ്ങളിൽ ആദ്യ രണ്ടു മത്സരങ്ങൾക്കായുള്ള ടീമിനെ നേരേത്ത പ്രഖ്യാപിച്ചപ്പോൾ ഇടംനേടിയ ഷർദുലിന് രണ്ടാം ടെസ്റ്റിനിടെയാണ് പരിക്കേറ്റത്.
പകരക്കാരനായി കാത്തിരുന്ന സെലക്ടർമാർ ഹൈദരാബാദിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഉമേഷിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചു. ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ നാലും വിക്കറ്റ് വീഴ്ത്തിയ ഉമേഷ് 10 വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായി.
ഇന്ത്യ ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.