ചരിത്രനേട്ടവുമായി സ്മൃതി മന്ദാന; ഇന്ത്യൻ വനിതകൾക്ക് തോൽവി

വെ​ല്ലി​ങ്​​ട​ൺ: 24 പന്തുകളിൽ അർധ സെഞ്ച്വറി നേടി ചരിത്രനേട്ടവുമായി ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏറ്റവും വേഗതയി ൽ അർധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ വനിതാ താരമെന്ന നേട്ടമാണ് സ്മൃതിക്ക് ലഭിച്ചത്. ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി -20 മത്സരത്തിലാണ് നേട്ടം. 58 റൺസെടുത്ത സ്മൃതിയെ അമേലിയ കെറിയാണ് പുറത്താക്കിയത്. സമൃതി ചരിത്ര നേട്ടം കുറിച്ചെങ്കിലും മത്സരത്തിൽ ഇന്ത്യൻ വനിതകൾ 23 റൺസിന് കിവീസിനോട് തോറ്റു.

ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യൻ വനിതകൾ 19.1 ഒാവറിൽ 136 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 34 പന്തിൽ നിന്നും മൂന്നു ബൗണ്ടറിയും ഏഴ് സിക്സറുമടക്കമാണ് മന്ദന അമ്പത് കടന്നത്.

അരുന്ധതി റെഡ്ഡി, രാധ യാദവ്, ദീപ്തി ശർമ, പൂനം യാദവ് എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തേ 2-1ന് മി​താ​ലി സം​ഘ​ം ഏകദിന പരമ്പര ജയിച്ചിരുന്നു. ഹ​ർ​മ​ൻ​പ്രീ​തി​​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വ​നി​ത ടീ​മി​റ​ങ്ങി​ത്.

Tags:    
News Summary - india vs new zealand -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.