ബൗളർമാരും ബാറ്റിങ് നിരയും ഒന്നിച്ചു; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

നേപിയർ: ഇന്ത്യയുടെ ബൗളിങ്-ബാറ്റിങ് നിരകൾ ഒത്തുപിടിച്ചപ്പോൾ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നീലപ്പടക്ക് എ ട്ട് വിക്കറ്റിൻെറ സൂപ്പർജയം. കീവിസ് ഉയർത്തിയ 157 റൺസ് 34.5 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 85 പന്ത ുകളിൽ ബാക്കിയിരിക്കെയായിരുന്നു ഇന്ത്യൻജയം. ശിഖർ ധവാൻ(75), വിരാട് കോഹ്ലി(45) എന്നിവരാണ് ഇന്ത്യക്ക് അനായാസ ജയം സമ്മ ാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0 ലീഡ് നേടി.


ടീം സ്കോർ 41ൽ നിൽക്കെ രോഹിത് ശർമ്മ(11) ബ്രെസ്വെല് ലിൻെറ പന്തിൽ ഗുപ്റ്റിലിന് ക്യാച് നൽകി മടങ്ങി. പിന്നീട് ഒത്തു ചേർന്ന കോഹ്ലി- ധവാൻ സഖ്യം മൂന്നാം വിക്കറ്റിൽ 91 റൺസാണ് ചേർത്തത്. ഫെർഗൂസൻെറ പന്തിൽ കോഹ്ലി പിന്നീട് പുറത്തായെങ്കിലും അമ്പാട്ടി റായിഡുവിനെ കൂട്ട്പിടിച്ച് ധവാൻ വിജയം നേരത്തേയാക്കി. മത്സരത്തിൽ ശിഖർ ധവാൻ 5000 ഏകദിന റൺസ് എന്ന നേട്ടം പൂർത്തിയാക്കി. സൂര്യപ്രകാശം ബാറ്റ്സ്മാൻെറ കാഴ്ച മറച്ചതിനെ തുടർന്ന് പത്താം ഒാവറിന് പിന്നാലെ മൽസരം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് അരമണിക്കൂർ കളി തടസ്സപ്പെട്ടു. 49 ഓവറാക്കി ചുരുക്കിയ മൽസരം വിജയലക്ഷ്യം 156 റൺസാക്കി പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത കിവികൾ പേസും സ്പിന്നും ചേർത്തുള്ള ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നായകൻ കെയ്ൻ വില്യംസൻ(64) മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി ശിഖർ ധവാനും രോഹിത് ശർമയും ക്രീസിലുണ്ട്.

വിക്കറ്റിനായുള്ള കുൽദീപ് യാദവിൻെറ അപ്പീൽ


ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത കിവി ബാറ്റ്സ്മാൻമാർക് മുഹമ്മദ് ഷമിയും ചാഹലും വൻ തിരിച്ചടിയാണ് സമ്മാനിച്ചത്. അഞ്ച് റൺസെടുത്തു നിൽക്കെ മാർട്ടിൻ ഗുപ്ട്ടിലിനെ ഷമി പുറത്താക്കി കിവി നിരയെ ഞെട്ടിച്ചു. ടീം സ്കോർ 18ലെത്തി നിൽക്കെ കോളിൻ മൺറോയും(8) ഷമിയുടെ പന്തിൽ കുറ്റിതെറിച്ച് മടങ്ങി. ഒാപണർമാർ രണ്ടും പുറത്തായതോടെ പരുങ്ങലിലായ കിവികളെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (58*) ആണ് രക്ഷിച്ചത്.

പിന്നീട് ടെയ്ലറിനെ കൂട്ട്പിടിച്ച് വില്യംസൺ പതിയെ സ്കോർ ഉയർത്തി. എന്നാൽ ടീം സ്കോർ 52 റൺസിലെത്തി നിൽക്കവെ ടെയ്ലർ(24) പുറത്തായി. പിന്നാലെ എത്തിയ ടോം ലതാമിനെയും (11) ചാഹൽ മടക്കി. നിക്കോൾസ്(12), സാന്ദ്നർ(14) എന്നിവർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. പിന്നീടെത്തിയവരെയെല്ലാം കുൽദീപ് മടക്കി. ന്യൂസീലൻഡ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം പോലും കടക്കാനായില്ല.

കെയ്ൻ വില്യംസണിൻെറ ബാറ്റിങ്

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ങ്കാ​രു​ക്ക​ളെ അ​വ​രു​ടെ മ​ണ്ണി​ൽ ത​ക​ർ​ത്ത​ശേ​ഷം ആ​സ്​​ട്രേ​ലി​യ​ൻ വ​ൻ​ക​ര​യി​ലെ സ​മ്പൂ​ർ​ണാ​ധി​പ​ത്യം ല​ക്ഷ്യ​മി​ട്ടാണ്​ ഇ​ന്ത്യ​ൻ സം​ഘം ടാ​സ്​​മാ​ൻ ക​ട​ൽ ക​ട​ന്ന്​ ന്യൂ​സി​ല​ൻ​ഡി​ലെ​ത്തിയത്. ആ​സ്​​ട്രേ​ലി​യ​യി​ലെ നേ​ട്ട​ത്തി​​​​​​​​​​െൻറ ആ​വേ​ശ​ത്തി​ലെ​ത്തു​ന്ന​ കോ​ഹ്​​ലി​യു​ടെ സം​ഘ​ത്തി​ന്​ ആദ്യ ഏകദിനത്തിൽ തന്നെ സമ്പൂർണ ആധിപത്യത്തിൽ ജയിക്കാനായത് നേട്ടമായി.

Tags:    
News Summary - india vs new zealand -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT