32 റൺസ് നേടിയാൽ കോഹ്ലിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം

കൊൽക്കത്ത: വെള്ളിയാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കളത്തിലിറങ്ങ ുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് പൂർത്തിയാക്കാൻ വെറും 32 റൺസ് മാത്രമാണ് കോഹ്ലിക്ക് വേണ്ടത്.

32 റൺസെടുക്കാൻ കോഹ്ലിക്ക് സാധിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ലോകക്രിക്കറ്റിലെ ആറാമത്തെ കളിക്കാരനായും താരം മാറും. ഗ്രേം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്ങ്, ക്ലൈവ് ലിയോഡ്, സ്റ്റീവ് ഫ്ലെമിങ് എന്നിവരാണ് ഈ കൂട്ടായ്മയിലെ കോഹ്ലിയുടെ മുൻഗാമികൾ. നേരത്തേ ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിങ്സിനും 130 റൺസിനും തോറ്റിരുന്നു.

Tags:    
News Summary - India vs Bangladesh: Virat Kohli 32 runs away from scripting history at Eden Gardens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.