ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ്: സാഹക്കും പാര്‍ഥീവിനും സാധ്യത

ന്യൂഡല്‍ഹി: ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍മാരായ വൃദ്ദിമാന്‍ സാഹയും പാര്‍ഥീവ് പട്ടേലും 15 അംഗ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യത. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ്  പുറത്തുപോയ സാഹ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഡബ്ള്‍ സെഞ്ച്വറി നേടിയിരുന്നു. രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിനേടി ഗുജറാത്തിനെ വിജയിപ്പിച്ച പാര്‍ഥീവും വന്‍ ഫോമില്‍ തന്നെയാണ്. മികച്ച പ്രകടനമാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് മത്സരം.
 
Tags:    
News Summary - India vs Bangladesh: Both Wriddhiman Saha & Parthiv Patel in team india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.