സഞ്ജു കളിക്കുമോ? ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ഫ്ര​ണ്ട്ഷി​പ് ട്രോ​ഫി ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം അ​രു​ൺ ജെ​യ്റ്റ്ലി (ഫി​റോ​സ് ഷാ ​കോ​ട്‌​ല) സ്റ്റേ​ഡി​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ആ​ദ്യ ക​ളി​യി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്റെ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​തീ​ക്ഷ തു​ട​രാ​ൻ അ​ഫ്ഗാ​നെ സം​ബ​ന്ധി​ച്ച് ജ​യി​ച്ചേ തീ​രൂ. വ്യാ​ഴാ​ഴ്ച ഇ​തേ വേ​ദി​യി​ലാ​ണ് മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ടം.

32 പ​ന്തി​ൽ 82 റ​ൺ​സ് അ​ടി​ച്ച ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ ബാ​റ്റി​ങ് ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ ആ​ദ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ഓ​പ​ണ​റാ​യി​റ​ങ്ങി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് (10 റ​ൺ​സ്) തി​ള​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. കൗ​മാ​ര ബാ​റ്റ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി അ​വ​സ​രം കാ​ത്ത് ബെ​ഞ്ചി​ലി​രി​ക്കു​മ്പോ​ഴാ​ണ് സ​ഞ്ജു തു​ട​ർ​ച്ച​യാ​യ മൂ​ന്നാം പ​ര​മ്പ​ര​യി​ലും നി​റം​മ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ഞ്ചാം ബൗ​ള​റു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ശ്രേ​യ​സി​നും പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​നും മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​ബ്രാ​ഹിം സ​ദ്രാ​ൻ ന​യി​ക്കു​ന്ന അ​ഫ്ഗാ​ൻ നി​ര അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി, റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ്, റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ബി തു​ട​ങ്ങി​യവരുടെ പ്ര​ക​ട​ന​ത്തി​ലാ​ണ് പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ൻ കി​ഷ​ൻ, ശി​വം ദു​ബെ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ക്ഷ​ർ പ​ട്ടേ​ൽ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സി​ങ്, യാ​ഷ് താ​ക്കൂ​ർ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യ്.

അ​ഫ്ഗാ​നി​സ്താ​ൻ: ഇ​ബ്രാ​ഹിം സ​ദ്രാ​ൻ (ക്യാ​പ്റ്റ​ൻ), റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ്, നൂ​ർ റ​ഹ്മാ​ൻ, സ​ദീ​ഖു​ല്ല അ​താ​ൽ, ദ​ർ​വി​ഷ് റ​സൂ​ലി, അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി, ഗു​ലാ​ബ്ദി​ൻ നാ​ഇ​ബ്, മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ൻ, ന​ങ്ങേ​ലി​യ ഖ​രോ​ട്ടെ, നൂ​ർ അ​ഹ​മ്മ​ദ്, മു​ജീ​ബു​റ​ഹ്മാ​ൻ, ഫ​സ​ൽ​ഹ​ഖ് ഫാ​റൂ​ഖി, അ​ബ്ദു​ല്ല അ​ഹ​മ്മ​ദ്‌​സാ​യി, ന​വീ​നു​ൽ​ഹ​ഖ്.

പ​രി​ക്ക്: വ​രു​ൺ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി പ​രി​ക്ക് കാ​ര​ണം പു​റ​ത്താ​യി. പ​രി​ക്കി​ന്റെ പി​ടി​യി​ൽ നി​ന്ന് മോ​ചി​ത​നാ​യി ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു വ​രു​ൺ. ഒ​ന്നാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ നാ​ല് ഓ​വ​റി​ൽ വെ​റും 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച​ത്തെ ക​ളി​ക്ക് ശേ​ഷം പ​രി​ക്കേ​റ്റ​താ​യി ബി.​സി.​സി.​ഐ വൃ​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​തെ​ങ്കി​ലും കൃ​ത്യ​മാ​യ സ്വ​ഭാ​വ​മോ തീ​വ്ര​ത​യോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​ഷ്യ​ൻ ഗെ​യിം​സ് ആ​രം​ഭി​ക്കാ​നി​രി​ക്കെ മി​ന്നും ഫോ​മി​ലു​ള്ള സ്പി​ന്ന​റു​ടെ അ​പ്ര​തീ​ക്ഷി​ത മ​ട​ക്കം ഇ​ന്ത്യ​യു​ടെ ബൗ​ളി​ങ് നി​ര​യെ ബാ​ധി​ച്ചേ​ക്കാം.

Tags:    
News Summary - India vs Afghanistan 2nd T20I Live: Sanju Samson's Place in Doubt as Varun Chakravarthy Ruled Out Due to Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.