കിവീസിന് ബാറ്റിങ് തകർച്ച; ഇന്ത്യക്ക് 231  റൺസ് വിജയലക്ഷ്യം

പു​ണെ: ന്യൂസിലാൻഡിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. നിശ്ചിത ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 230 റൺസെടുത്തത്. ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹ​​െൻറി നിക്കോൾസ് (42), ടോം ലതാം(38), റോസ്  ടെയ്ലർ (21), കോളിൻ ഗ്രാൻഡ്ഹോം (41) എന്നിവരാണ് കിവീസ് നിരയിൽ തിളങ്ങിയത്. 

തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. ഭുവനേശ്വർ കുമാർ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് റോസ് ടെയ്ലറും ടോം ലതാമും ചേർന്നാണ് വിക്കറ്റ് വീഴ്ചയിൽ നിന്നും ടീമിനെ രക്ഷിച്ചത്. ടെയ്ലർക്ക് ശേഷം നിക്കോളസിനൊപ്പം ചേർന്ന് ലതാം 60 റൺസ് സ്കോർബോർഡിൽ ചേർത്തു. മധ്യനിരയുടെ നിർണായകമായ ഇടപെടലാണ് വൻതകർച്ചയിൽ നിന്നും ന്യൂസിലൻഡിനെ രക്ഷിച്ചത്.
 

പുറത്തായപ്പോൾ കെയ്ൻ വില്യംസണിൻെറ നിരാശ
 


ഇന്ത്യൻ നിരയിൽ കുൽദീപ് യാദവിന് പകരമാണ് അക്സർ പട്ടേൽ എത്തിയത്. ഭേ​ദ​പ്പെ​ട്ട സ്​​കോ​റു​ണ്ടാ​യി​ട്ടും തോ​ൽ​വി വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​​​​​െൻറ ക്ഷീ​ണം മാ​റ്റാ​ൻ ഉദ്ദേശിച്ചാണ് ഇ​ന്ത്യ ഇ​ന്നിറങ്ങിയത്.മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മു​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്നു​കൂ​ടി തോ​റ്റാ​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന്യൂ​സി​ല​ൻ​ഡി​നു​ മു​ന്നി​ൽ ഇ​ന്ത്യ​ക്ക്​ സ്വ​ന്തം നാ​ട്ടി​ൽ പ​ര​മ്പ​ര അ​ടി​യ​റ ​െ​വ​ക്കേ​ണ്ടി​വ​രും.

Tags:    
News Summary - India v New Zealand -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.