മുംബൈ: അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിറ്റ്നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) മരിച്ചനിലയില്‍ കണ്ടത്തെി. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാവിലെയാണ് കണ്ടത്തെിയത്. ഇംഗ്ളണ്ടിനെതിരെ ഏകദിന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിനിടെയാണ് മരണം. ശനിയാഴ്ച വൈകീട്ട് മുതല്‍ രാജേഷിനെ മൊബൈലില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ളെന്ന് ടീം അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പരിശീലനത്തിന് എത്താതായതോടെ മുറിയിലത്തെി പരിശോധിക്കുകയായിരുന്നു. ബി.സി.സി.ഐ ജോയന്‍റ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ നിര്‍ദേശപ്രകാരം മാനേജര്‍ മഞ്ജു ശര്‍മ ഹോട്ടലില്‍ എത്തിയപ്പോള്‍ മുറി അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. നേരത്തേ അഫ്ഗാന്‍ ക്രിക്കറ്റ് പരിശീലക സംഘത്തിനൊപ്പമുണ്ടായിരുന്ന രാജേഷ് ഇന്ത്യ ‘എ’ ടീമിന്‍െറയും കായിക പരിശീലകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.