ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു; പരമ്പര ജയിച്ച്​ പെൺപട

മുംബൈ: ഒാപണർ സ്​മൃതി മന്ദാനയുടെ അർധസെഞ്ച്വറിയും ക്യാപ്​റ്റൻ മിതാലി രാജി​​െൻറ ചെറുത്തുനിൽപും ഒരിക്കൽകൂടി രക ്ഷക്കെത്തിയപ്പോൾ, രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക്​ ഏഴു വിക്കറ്റി​​െൻറ ജയം. ഇതോടെ, മൂന ്നു​ മത്സരങ്ങളടങ്ങിയ പരമ്പര ഒരു കളി ബാക്കിയിരിക്കെ ഇന്ത്യ സ്വന്തമാക്കി (2-0).

ബൗളർമാരാണ്​ മത്സരത്തിൽ ഇന്ത്യക്ക്​ ആധിപത്യമുണ്ടാക്കിയത്​. ആദ്യം ബാറ്റുചെയ്​ത ഇംഗ്ലീഷുകാരെ ശിക്ഷ പാണ്ഡെയും ജൂലൻ ഗോസാമിയും ചേർന്ന്​ 162 റൺസിന്​ ഒതുക്കുകയായിരുന്നു. ശിക്ഷ പാണ്ഡെ 10​ ഒാവറിൽ 18 റൺസ്​ മാത്രം വിട്ടുകൊടുത്ത്​ നാലുപേരെ പറഞ്ഞയച്ചപ്പോൾ, ഗോസാമിയും നാലു വിക്കറ്റ്​​ (4/30) വീഴ്​ത്തി ഇംഗ്ലണ്ടി​​െൻറ നടുവൊടിച്ചു. അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച നതാലി ഷിവറാണ്​ (85) വൻ തകർച്ചയിൽനിന്ന്​ ഇംഗ്ലണ്ടിനെ കാത്തത്​. പൂനം യാദവ്​ രണ്ടു വിക്കറ്റ്​ വീഴ്​ത്തി.

162 റൺസ്​ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക്​ ജമീമ റോഡ്രിഗസിനെ (0) ആദ്യ ഒാവറിൽതന്നെ നഷ്​ടമായെങ്കിലും സ്​മൃതി മന്ദാനയും (63) പൂനം റോത്തും (32) ചേർന്ന്​ ലക്ഷ്യത്തിലേക്കുള്ള അടിത്തറ പാകി. പിന്നാലെ ക്യാപ്​റ്റൻ മിതാലി രാജ് ​(47) പുറത്താകാതെ നിലയുറപ്പിച്ചതോടെ, ഇന്ത്യ 41.1 ഒാവറിൽ അനായാസം ജയത്തിലേക്കു​ നീങ്ങി. ദീപ്​തി ശർമ ആറു റൺസുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന്​ ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. മൂന്നാം മത്സരം 28ന്​ മുംബൈയിലെ വാംഖഡെ സ്​റ്റേഡിയത്തിൽ നടക്കും.

Tags:    
News Summary - india england women's cricket- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT