കോഹ്​ലിക്ക്​ സെഞ്ച്വറി; ശ്രീലങ്കക്ക്​ 550 റൺസ്​ വിജയലക്ഷ്യം

ഗാ​ാെല: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ വിരാട്​ കോഹ്​ലിക്ക്​ സെഞ്ച്വറി. കോഹ്​ലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ  രണ്ടാം ഇന്നിങ്​സിൽ ഇന്ത്യ 240 റൺസിന്​ ഡിക്ലയർ ചെയ്​തു. ​550 റൺസാണ്​ ഇന്ത്യ ശ്രീലങ്കക്ക്​ മുന്നിൽ വെച്ചിരിക്കുന്ന വിജയലക്ഷ്യം.

വിരാട്​ കോഹ്​ലിക്കൊപ്പം അഭിനവ്​ മുകുന്ദ്​(81) ഇന്ത്യൻ നിരയിൽ തിളങ്ങി. രണ്ടാം ഇന്നിങ്​സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക്​ മോശം തുടക്കമാണ്​ ലഭിച്ചിരിക്കുന്നത്​. ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ലങ്കക്ക്​ നാല്​​ വിക്കറ്റുകൾ നഷ്​ടപ്പെട്ടു. ഇന്ത്യയുടെ മാരക ബൗളിങ്ങിന്​ മുമ്പിൽ ലങ്ക എത്രത്തോളം പിടിച്ച്​ നിൽക്കുമെന്ന്​ കൂടി കണ്ടറിയണം. 

Tags:    
News Summary - India declare to set Sri Lanka 550 target-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.