മൂന്നാമങ്കം ജയിച്ച്​ ഇന്ത്യക്ക്​ പരമ്പര; കോഹ്​ലിക്ക്​ റെക്കോർഡ്​

കാൺപുർ: അവസാന ഒാവറിലേക്ക്​ നീങ്ങിയ നാടകീയ രംഗങ്ങൾക്കു ​േശഷം ഇന്ത്യ തന്നെ ജയിച്ചു. അനായാസം ജയം പിടിച്ചടക്കിയെന്ന്​ ഉറപ്പിച്ച കിവീസിനെ മൂന്നാം ഏകദിനത്തിൽ ആറ്​ റൺസിന്​ കീഴടക്കി ഇന്ത്യ പരമ്പര വിജയവ​ും ഉറപ്പിച്ചു. രോഹിത്​ ശർമയുടെയും വിരാട്​ കോഹ്​ലിയുടെയും ​െസഞ്ച്വറി തികവിൽ 338 റൺസി​​​​​​​​​െൻറ വിജയലക്ഷ്യം കുറിച്ച ഇന്ത്യക്കെതിരെ 50 ഒാവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 331 റൺസിൽ ന്യൂസിലൻഡ്​ ഇടറിവീണു.

ഇന്ത്യ കുറിച്ച വമ്പ​ൻ സ്​കോർ തികഞ്ഞ ആത്​മവിശ്വാസത്തോടെ നേരിട്ട ന്യൂസിലണ്ട്​ ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ചതുമാണ്​. മാർട്ടിൻ ഗുപ്​റ്റിലും കോളിൻ മൺറോയും ഉറച്ച കാൽവെപ്പുകളോടെ ഇന്നിങ്സ്​ തുടങ്ങിയപ്പോൾ ഇന്ത്യയുടെ നെഞ്ചിടിപ്പും തുടങ്ങി. സന്ധ്യക്കു ശേഷം മഞ്ഞുവീഴുന്നതി​​​​​​​െൻറ ആനുകൂല്യം മുതലെടുക്കാനായിരുന്നു ക്യാപ്​റ്റന കെയ്​ൻ വില്ല്യംസൺ ടോസ്​ നേടി രണ്ടാമത്​ ബാറ്റിങ്ങ്​ എടുത്തത്​. ഭുവനേശ്വർ കുമാറി​​​​​​​െൻറ ആദ്യ ഒാവറിൽ 19 റൺസ്​ പിറന്നപ്പോൾ തന്നെ കിവികളുടെ ലക്ഷ്യം വ്യക്​തമായിരുന്നു.  മൂന്നാം പന്ത്​ സിക്​സറിന്​ പറത്തിയ മൺറോ അടുത്ത മൂന്ന്​ പന്തും ബൗണ്ടറി കടത്തി. സ്​കോർ ബോർഡിൽ 44 റൺസെത്തിയപ്പോൾ ഗുപ്​റ്റിൽ ജസ്​പ്രീത്​ ബുംറയ്​ക്ക്​ വിക്കറ്റ്​ സമ്മാനിച്ചെങ്കിലും വൻ കൂട്ടുകെട്ട്​ വരാനിരിക്കുകയായിരുന്നു.  കോളിൻ മൺറോയ്​ക്ക്​ കൂട്ടായി കെയ്​ൻ വില്ല്യംസൺ എത്തിയതോടെ കളി മാറി. ഭുവനേശ്വർ ആണ്​ ഏറെ തല്ലുകൊണ്ടത്​. രണ്ടം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 109 റൺസി​​​​​​​െൻറ കൂട്ടുകെട്ട്​ ഉയർത്തിയപ്പോൾ കിവികൾ ജയം മണത്തുതുടങ്ങി.


62 പന്തിൽ 75 റൺസെടുത്ത മൺറോയുടെ കുറ്റി പിഴുത്​ യുസ്​വേന്ദ്ര ചാഹലാണ്​ ഇന്ത്യക്ക്​ ആശ്വാസമേകിയത്​. 84 പന്തിൽ 64 റൺസുമായി ഉറച്ചുനിന്ന വില്ല്യംസ​​​​​​​െൻറതായിരുന്നു അടുത്ത ഉൗഴം.ചാഹലിനെ ഉയർത്തിയടിച്ചത്​ ക്രീസിനു മുകളിൽ ധോണിയുടെ ഗ്ലൗവിൽ ഒതുങ്ങി. റോസ്​ ടെയ്​ലറും ടോം ലാതമും ഒത്തുചേർന്നപ്പോൾ ഇന്ത്യക്ക്​ വീണ്ടും ശ്വാസം മുട്ടി. ടെയ്​ലറെ കേദാർ ജാദവിനെ ഏൽപ്പിച്ച്​ ബുംറ വീണ്ടും പ്രഹരമേൽപ്പിച്ചപ്പോൾ ഇന്ത്യ വീണ്ടും ആശ്വാസത്തി​​​​​​​െൻറ വഴിയിലായി. 52 പന്തിൽ 65റൺസുമായി കത്തിക്കയറിയ ടോം ലാതമിനെ ധോണിയും ബുംറയും ചേർന്ന്​ റണ്ണൗട്ടാക്കിയതോ​ടെ ഇന്ത്യ ജയം മണത്തുതുടങ്ങി.

പിന്നെ മൈതാനത്ത്​ ഇന്ത്യൻ തന്ത്രങ്ങളുടെ സുന്ദര നിമിഷങ്ങളായിരുന്നു. വിക്കറ്റിനു പിന്നിൽ സൂപ്പർ ക്യാപ്​റ്റനായി ധോണി തന്നെ തന്ത്രങ്ങൾ ഒരുക്കിയപ്പോൾ അർഹിച്ച ജയത്തിൽനിന്ന്​ കിവികൾ വഴുതിവീണു. അവസാന രണ്ടോവറിൽ ന്യൂസിലൻഡിന്​ ജയിക്കാൻ വേണ്ടത്​ 25 റൺസ്​. ഭുവനേശ്വർ എറിഞ്ഞ 49ാം ഒാവറിലെ രണ്ടാമത്തെ പന്ത്​ ഫുൾടോസ്​ ആയപ്പോൾ മിച്ചൽ സാൻഡ്​നർ സിക്​സറിന്​ പറത്തി. അടുത്ത പന്ത്​ വൈഡ്​ കൂടി ആയ​േപ്പാൾ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന്​ കരുതിയതാണ്​. ഇൗ ഒാവറിൽ പിറന്നത്​ 10 റൺസ്​. അവസാന ഒാവർ എറിയാനെത്തിയത്​ ബുംറ. 


ആദ്യ പന്തിൽ റൺസ്​ ഇല്ല. അടുത്ത പന്തിൽ ഗ്രാൻഡ്​ഹോം സിംഗിൾ. അടുത്ത പന്തിൽ സാൻഡ്​നർ വക ഡബിൾ. നാലാം പന്തിൽ ബുംറയെ കയറി അടിക്കാനുള്ള ​സാൻഡ്​നറുടെ ശ്രമം പിഴച്ചപ്പോൾ ബൗണ്ടറി ലൈനിൽ ധവാന്​ ക്യാച്ച്​. അടുത്ത രണ്ട്​ പന്തും സിക്​സർ പായിച്ചാൽ ജയിക്കാമെന്ന നിലയിൽ കിവികൾ. അഞ്ചാം പന്തിൽ ഗ്രാൻഡ്​ഹോം സിംഗിൾ എടുത്തപ്പോഴേ ഇന്ത്യൻ ജയം ഉറപ്പായി. അവസാന പന്ത്​ ടിം സൗതി ബൗണ്ടറി പായി​െച്ചങ്കിലും ഇന്ത്യ ആറ്​ റൺസിന്​ വിജയവും പരമ്പരയും റെക്കോർഡും സ്വന്തമാക്കി. 

നേരത്തെ ടോസ്​ നേടിയ കിവികൾ ഇന്ത്യയെ ബാറ്റിങ്ങിനിറക്കുകയായിര​ുന്നു.  നിശ്ചിത ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 337 റൺസ് സ്കോർ ചെയ്തത്. സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമ (138 പന്തിൽ 147), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (106 പന്തിൽ 113 റൺസ്) എന്നിവരുടെ  തകർപ്പൻ കളിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിയത്. ശിഖർ ധവാൻ (14), ഹർദിക് പാണ്ഡ്യെ (8), എന്നിവർക്ക് കാര്യമായി തിളങ്ങാനിയില്ല.എം.എസ് ധോണി (25)യും കേദാർ ജാദവും(18) അവസാന ഒാവറുകളിൽ ടീം സ്കോർ ഉയർത്താൻ ഇന്ത്യയെ സഹായിച്ചു. ദിനേഷ് കാർത്തിക് നാല് റൺസെടുത്ത് പുറത്താകാതെ നിന്നു. 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 250 കടന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ പ്രതീക്ഷിച്ച പോലെ ആഞ്ഞടിക്കാനായില്ല.

ശിഖർ ധവാനെ പുറത്താക്കിയ ടിം സൗത്തിയുടെ ആഹ്ലാദം
 


രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരു കൂട്ടരും മൽസരത്തിനിറങ്ങിയത്. ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 14 റൺസെടുത്ത ധവാനെ ടിം സൗത്തിയാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന കോഹ്ലി-രോഹിത് സഖ്യം അപരാജിത കൂട്ടുകെട്ടാണ് ഉയർത്തിയത്. ടീം സ്കോർ 259 റൺസിലെത്തി നിൽക്കവെയാണ് ഇരുവരും പുറത്താകുന്നത്. 230 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. പിന്നീട് രോഹിത് പുറത്തായതിന് പിന്നാലെ കോഹ്ലി ധോണിയെ കൂട്ടുപിടിച്ചാണ് കളി നയിച്ചത്. 15–ാം ഏകദിന സെഞ്ചുറിയാണ് രോഹിത് കാൺപൂരിൽ നേടിയത്. അതേസമയം സചിന്റെ 49 സെഞ്ചുറി റെക്കോർഡിലേക്ക് ബാറ്റേന്തുന്ന കോഹ്‍ലിയുടെ 32–ാം സെഞ്ചുറിയാണിത്. ഇതിനിടെ ഈ വർഷത്തെ ഏകദിന, ട്വന്റി20, ടെസ്റ്റ് മൽസരങ്ങളിൽനിന്നായി കോഹ്‌ലിയുടെ റൺനേട്ടം 2000 പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. 1988 റൺസുമായി ഹാഷിം അംലയാണ് രണ്ടാം സ്ഥാനത്ത്.
 

Tags:    
News Summary - India Beat New Zealand By 6 Runs-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT