കീഫ് എറിഞ്ഞ് വീഴ്ത്തി; 105 റൺസിന് ഇന്ത്യ പുറത്ത്

പൂണെ.  തങ്ങളെ 260 റൺസിലൊതുക്കിയ ഇന്ത്യയെ അതേ നാണയത്തിൽ ആസ്ട്രേലിയ തിരിച്ചടിച്ചപ്പോൾ ഒന്നാമിന്നിങ്ങ്സിൽ ഇന്ത്യ 105 റൺസ് മാത്രമെടുത്ത് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ കീഫിന്റെ മികവിലാണ് ഇന്ത്യൻ മണ്ണിൽ കംഗാരുക്കൾ ആധിപത്യം സ്ഥാപിച്ചത്. 155 റൺസിന്റെ ലീഡാണ് ഓസീസ് സ്വന്തമാക്കിയത്. സ്കോർ. ആ സ്ട്രേലിയ 260, ഇന്ത്യ 105                        

ലോക ക്രിക്കറ്റിലെ പേരു കേട്ട ബാറ്റ്സ്മാൻമാർ ഒന്നടങ്കം ആസ്ട്രേലിയൻ കൊടുങ്കാറ്റിന് മുന്നിൽ ബാറ്റ് വെച്ച് കീഴടങ്ങുകയായിരുന്നു. 64 റൺസെടുത്ത കെ.എൽ രാഹുലാ ണ് ഇന്ത്യയെ വൻ മാനക്കേടിൽ നിന്നും രക്ഷിച്ചത്. അതേ സമയം ക്യാപ്റ്റൻ കോഹ്‌ലി പൂജ്യനായാണ് മടങ്ങിയത്. മൂന്ന് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്ന ഇന്ത്യക്ക് 94 ൽ നിൽക്കെ നാലാം വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നെ ഒരു റൺസെടുക്കുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റുകളാണ്. യഥാക്രമം 10, 13 റൺസെടുത്ത മുരളി വിജയ്, രഹാനെ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ. നാലു പേർ തുടർച്ചയായി പുറത്തായത് പുണെ സ്‌റ്റേഡിയത്തിലെ കാണികളെ ശരിക്കും ഞെട്ടിച്ചു. ഒന്നാമിന്നിങ്ങ്സ് കളിക്കാനിറങ്ങിയ ആസ്ട്രേലിയ രാവില്ല 260 ന് പുറത്തായിരുന്നു.

Tags:    
News Summary - india australia match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT