Posted On
date_range Updated On
date_range ഭുവിക്കും പരിക്ക്; ഇന്ത്യക്ക് ടെൻഷൻ
മാഞ്ചസ്റ്റർ: ലോകകപ്പിനിടെ ഇന്ത്യയെ ആശങ്കയിലാക്കി വീണ്ടും പരിക്ക്. പേസ് ബൗളർ ഭുവ നേശ്വർ കുമാറാണ് പാകിസ്താനെതിരായ മത്സരത്തിൽ തെൻറ മൂന്നാം ഒാവറിനിടെ കാൽതെന്നി പരിക്കേറ്റത്. ഇടതു കാൽവണ്ണക്ക് പരിക്കേറ്റ താരം വേദന സഹിക്കാനാവാതെ മൈതാനം വിട്ടു.
ഒാവർ പൂർത്തിയാക്കാനെത്തിയ വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ പാക് ഒാപണർ ഇമാമുൽ ഹഖിനെ (7) പുറത്താക്കിയിരുന്നു. ശിഖർ ധവാൻ വിരലിന് പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് ഇന്ത്യയുടെ പേസ് കുന്തമുനയായ ഭുവിക്കും പരിക്കേൽക്കുന്നത്. ജൂൺ 22ന് അഫ്ഗാനിസ്താനെതിരെയാണ് അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.