ഐ.സി.സി റാങ്കിങ്: കോഹ്ലിക്കും ജഡേജക്കും മുന്നേറ്റം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സര വിജയത്തോടെ ഐ.സി.സി റാങ്കിങിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജക്കും മുന്നേറ്റം. ബാറ്റ്സ്മാൻമാരുടെ പുതിയ പട്ടികയിൽ വിരാട് മൂന്നാമതെത്തി. മൊഹാലിയിലെ 62,6 സ്കോറുകളാണ് കോഹ്ലിയുടെ പോയൻറ് വർധിപ്പിച്ചത്. 833 ആണ് കോഹ്ലിയുടെ പോയൻറ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനോട് 14 പോയിന്റ് വിത്യാസത്തിലാണ് കോഹ്ലി. ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആണ് റാങ്കിങിലെ ഒന്നാമൻ

90 റൺസും നാലു വിക്കറ്റും നേടി മൊഹാലിയിലെ മാൻ ഓഫ് ദ് മാച്ചുകരാനായ രവീന്ദ്ര ജഡേജയെ ആൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചു. കരിയറിലെ മികച്ച  റാങ്കിങ്ങാണിത്. 493 പോയിന്റുമായി ഇന്ത്യൻ താരം അശ്വിനാണ് ആൾ റൗണ്ടർമാരിൽ ഒന്നാമൻ. മൊഹാലിയിലെ അഞ്ചു വിക്കറ്റ് നേട്ടം മുഹമ്മദ് ഷാമിയെ ബൗളർമാരുടെ പട്ടികയിൽ 21ൽ നിന്നും 19ലെത്തിച്ചു. 

Tags:    
News Summary - ICC Player Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.