ബം​ഗ​ളൂ​രു എ​ഫ്.​സി​യെ തകർത്തു; ബ​ഗാ​ന്​ മൂ​ന്ന്​ ഗോ​ൾ ജ​യം

കൊൽക്കത്ത: െഎ ലീഗ് കിരീടപ്പോരാട്ടം ശക്തമാക്കി മോഹൻ ബഗാന് തകർപ്പൻ ജയം. നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്.സിയെ കൊൽക്കത്തയിൽ നടന്ന പോരാട്ടത്തിൽ3-0ത്തിന് തകർത്ത ബഗാൻ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തിന് ബലമുറപ്പിച്ചു. ജപ്പാനീസ് താരം യുസ കറ്റ്സുമി 14, 53മിനിറ്റുകളിലായി ഇരട്ട ഗോൾ സ്കോർ ചെയ്തപ്പോൾ, 25ാം മിനിറ്റിൽ ഡാരിൽ ഡഫിയുടെ വകയായിരുന്നു മറ്റൊരു ഗോൾ. കളിയുടെ ആദ്യമിനിറ്റ് മുതൽ സോണി നോർദെയുടെ മുന്നേറ്റത്തിലൂടെ ബഗാൻ ബംഗളൂരു നിരയിൽ അപകടം വിതച്ചിരുന്നു. അതേസമയം, ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിറങ്ങിയ സുനൽ േഛത്രിയില്ലാതെയായിരുന്നു ബംഗളൂരു കളിച്ചത്. സി.കെ വിനീതും ഉദാന്ത സിങ്ങുമെല്ലാം അധ്വാനിച്ചു കളിച്ചെങ്കിലും അനസ് എടത്തൊടികയും എഡ്വേർഡോ ഫെരീറയും തീർത്ത ബഗാൻ പ്രതിരോധത്തെ പൊളിക്കാനായില്ല.
 
Tags:    
News Summary - I-League: Mohun Bagan thump Bengaluru FC 3-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.