Posted On
date_range Updated On
date_range വിരമിക്കൽ തീരുമാനിച്ചത് സെലക്ടർമാർ അല്ല -നെഹ്റ
ന്യൂഡൽഹി: ക്രിക്കറ്റിൽനിന്നുള്ള തെൻറ വിരമിക്കൽ തീരുമാനിച്ചത് സെലക്ടർമാരല്ലെന്ന് ആശിഷ് നെഹ്റ. ‘‘ഞാൻ കളി തുടങ്ങിയത് സെലക്ടർമാരുടെ അനുമതി വാങ്ങിയിട്ടല്ല. അതിനാൽ കളി നിർത്തുന്നതിനും അതിെൻറ ആവശ്യമില്ല’’ -ന്യൂസിലൻഡ് പരമ്പരക്കുശേഷം ഇന്ത്യക്കായി പരിഗണിക്കില്ലെന്ന് നെഹ്റയെ അറിയിച്ചിരുന്നു എന്ന രീതിയിൽ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെഹ്റ. വിരമിക്കലിനെ കുറിച്ച് സെലക്ഷൻ കമ്മിറ്റിയുമായി സംസാരിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നെഹ്റ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.