Posted On
date_range Updated On
date_range വനിത ക്രിക്കറ്റ് താരങ്ങൾക്ക് സ്ഥാനക്കയറ്റം നൽകി റെയിൽവെ
ന്യൂഡൽഹി: റെയിൽവേ ഉദ്യോഗസ്ഥരായ ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് സ്ഥാനക്കയറ്റം. റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റൻ മിതാലി രാജും വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമുൾപ്പെടെ ടീമിലെ 10 താരങ്ങൾ റെയിൽവെയിലെ ഉദ്യോഗസ്ഥരാണ്. ഇതിനു പുറമെ റെയിൽവെയുടെ പ്രത്യേക കാശ് അവാർഡും താരങ്ങൾക്ക് നൽകും. മിതാലിക്കും ഹർമൻപ്രീതിനും പുറമെ, ഏക്ത ഭിഷ്ത്, പൂനം റോത്ത്, വേദ കൃഷ്ണമൂർത്തി, പൂനം യാദവ്, സുഷമ വർമ, മോനം മിശ്രം, രാജേശ്വരി ഗെയ്ക്ക്വാദ്, നുസ്ഹത്ത് പ്രവീൺ എന്നിവരാണ് റെയിൽവെയിൽ ജോലിയുള്ള മറ്റുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.