ക്രിക്കറ്റിൽ മതം നോക്കാറില്ലെന്ന് സഞ്ജീവ് ഭട്ടിന് ഹർഭജന്‍റെ മറുപടി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുസ് ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള ഗുജറാത്ത് മുൻ ഐ.പി.എസ് ഒാഫീസർ സഞ്ജീവ് ഭട്ടിന് മറുപടിയുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ക്രിക്കറ്റിൽ മതത്തിന് പ്രാധാന്യമില്ലെന്ന് ഹർഭജൻ ട്വീറ്ററിൽ കുറിച്ചു. ദേശീയ ടീമിൽ ഒരാൾ കളിക്കുന്നത് ഇന്ത്യക്കാരൻ എന്ന പേരിലാണെന്നും നിറവും ജാതിയും നോക്കിയല്ലെന്നും ഹർഭജൻ വ്യക്തമാക്കി. 

സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ് ലിംകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുണ്ടെന്നാണ് സഞ്ജീവ് ഭട്ട് ട്വീറ്റിലൂടെ ചോദിച്ചത്. ഇപ്പോഴത്തെ ടീമിൽ എത്ര മുസ് ലിംകളുണ്ട്. മുസ് ലിംകൾ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ചോ. അല്ലെങ്കിൽ സെലക്ടർമാർ ക്രിക്കറ്റ് കളിക്കാരെ തെരഞ്ഞെടുക്കുന്നത് വേറെ കളിയുടെ നിയമപ്രകാരമാണോ എന്നും സഞ്ജയ് ഭട്ട് ചോദിച്ചിരുന്നു.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ രണ്ട് മുസ് ലിം കളിക്കാർ നിലവിലെ ഇന്ത്യൻ ടീമിൽ അംഗങ്ങളാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കും ന്യൂസിലൻഡിനെതിരായ ട്വന്‍റി20 മത്സരത്തിനും വേണ്ടിയാണ് ഇവരെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം പതിപ്പിനായി സിറാജുമായി സൺറൈസ് ഹൈദരാബാദ് 2.6 കോടി രൂപക്കാണ് കരാറിലേർപ്പെട്ടത്. 


 

Tags:    
News Summary - Harbhajan Singh’s reply to Former Gujarat Policeman Sanjiv Bhatt statement of Muslim Players in the Indian Cricket Team -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT