വിമാനയാത്രക്കിടെ ഹർഭജ​െൻറ ബാറ്റ്​ മോഷണംപോയി

ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ൽ​നി​ന്ന്​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള​ വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ൻ ഇ​ന്ത്യ​ൻ താ​രം ഹ​ർ​ഭ​ജ​ൻ സി​ങ്ങി​ന്​ ബാ​റ്റ്​ ന​ഷ്​​ടം. സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണ്​ ബാ​റ്റ്​ കാ​ണാ​താ​യ​ത്. മോ​ഷ ​ണ​മാ​ണോ അ​ത​ല്ല, ല​ഗേ​ജ്​ അ​ധി​ക​മാ​യെ​ന്നു കാ​ണി​ച്ച്​ എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ്​ താ​രം.

അ​ധി​ക ല​ഗേ​ജി​ന്​ പ്ര​ത്യേ​ക നി​ര​ക്ക്​ ന​ൽ​കി എ​ടു​ത്ത ടി​ക്ക​റ്റാ​യി​ട്ടും ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന്​ പ​രി​ശോ​ധ​ന​ക്കി​ടെ പ​റ​ഞ്ഞി​രു​ന്നു. ഇ​നി​യും പ​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ ഹ​ർ​ഭ​ജ​ൻ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​ത​താ​ണ്. പ്ര​ശ്​​നം അ​വി​ടെ അ​വ​സാ​നി​പ്പി​ച്ച്​ യാ​ത്ര ചെ​യ്​​ത താ​ര​ത്തി​ന്​ പ​ക്ഷേ, അ​വ​സാ​നം ല​ഗേ​ജ്​ ല​ഭി​ക്കു​േ​മ്പാ​ൾ ഒ​രു ബാ​റ്റ്​ ന​ഷ്​​ട​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ മോ​ഷ​ണ​മാ​ണോ അ​ത​ല്ല, ബോ​ധ​പൂ​ർ​വ​മാ​ണോ എ​ന്ന്​ സം​ശ​യ​മു​ണ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ, മാ​പ്പു​പ​റ​ഞ്ഞ ക​മ്പ​നി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Harbhajan Singh bat stolen from flight-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.