സ്​മിത്തിന്​ സെഞ്ച്വറി; ഒാസീസ്​ മികച്ച നിലയിൽ

ധർമശാല: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയ  മികച്ച നിലയിൽ. സ്റ്റീവ്സ്മിത്തിെൻറ സെഞ്ച്വറിയുടെ കരുത്തിലാണ് ആസ്ട്രേലിയ മികച്ച നിലയിലെത്തിയത്. അഞ്ച് വിക്കറ്റിന് 195  റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ. 103 റൺസോടെ സ്മിത്തും ഏഴ് റൺസുമായി മാത്യു വാഡയുമാണ് ക്രീസിൽ.

സ്റ്റീവ് സ്മിത്തിെൻറയും ഡേവിഡ് വാർണർ(56) ഇന്നിങ്സുകളാണ് ആസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ഉമേഷ് യാദവ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. വരുന്ന സെഷനുകളിലും മികച്ച ബോളിങ് പ്രകടനം തുടർന്നാൽ മാത്രമേ പേസിനെ അനുകൂലിക്കുന്ന വിക്കറ്റിൽ ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ സാധിക്കുകയുള്ളു.

Tags:    
News Summary - fourth test australia in a strong postion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.