ലണ്ടൻ: മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ അപമാനിക്കപ്പെട്ടുവെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റർ വസിം അക്രം. പ്രമേഹത്തിനുള്ള ഇൻസുലിൻ യാത്രയിൽ സൂക്ഷിക്കാൻ ഉപയോഗിക്കു ന്ന ബാഗ് അധികൃതർ വിലക്കിയെന്ന് ചൂണ്ടിക്കാണിച്ച് അക്രം ട്വീറ്റ് ചെയ്തു.
എയർപേ ാർട്ട് ജീവനക്കാർ മോശം ഭാഷയിൽ സംസാരിക്കുകയും പരസ്യമായി ചോദ്യംചെയ്യുകയും ചെയ്തു. െഎസ് ബാഗിൽ സൂക്ഷിക്കേണ്ട ഇൻസുലിൻ എടുത്ത് പ്ലാസ്റ്റിക് കവറിലേക്കു മാറ്റി -ചിത്രസഹിതം വസിം അക്രം തെൻറ അനുഭവം പങ്കുവെച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും താരം വ്യക്തമാക്കി. സുരക്ഷാപരിശോധനയുടെ ഭാഗമായ നടപടികൾ അംഗീകരിക്കാം. പക്ഷേ, അപമാനിക്കുന്ന തരത്തിലെ പെരുമാറ്റം വേദനജനകമാണ് -അക്രം പറഞ്ഞു.
മുൻ പാക് നായകെന അപമാനിച്ചതിെൻറ പേരിൽ ക്രിക്കറ്റ് ആരാധകർ പ്രതിഷേധവുമായും രംഗത്തെത്തി. ഇതിനിടെ, നേരിട്ട് പരാതി നൽകാൻ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.
Very disheartened at Manchester airport today,I travel around the world with my insulin but never have I been made to feel embarrassed.I felt very humiliated as I was rudely questioned & ordered publicly to take my insulin out of its travel cold-case & dumped in to a plastic bag pic.twitter.com/UgW6z1rkkF
— Wasim Akram (@wasimakramlive) July 23, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.