ലാ ലിഗ: ആദ്യ മത്സരത്തിൽ തന്നെ ബാഴ്സക്ക് തോൽവി

മാഡ്രിഡ്: ലാ ലിഗയിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോൽവി (1-0). 89ാം മിനിറ്റിൽ അരിറ ്റ്‌സ് അഡൂറിസിയുടെ മികവിൽ അത്‌ലറ്റികോ ബിൽബാവോ ആണ് നിലവിലെ ചാമ്പ്യൻമാരെ വീഴ്ത്തിയത്. മെസ്സിയുടെ അഭാവത്തിലിറങ്ങിയ ബാഴ്സ മോശം പ്രകടനമാണ് പുറത്തെടുത്തത്.

ലൂയിസ് സുവാരസും റാഫിന്യയും ബാഴ്‌സയ്‌ക്കായി മുന്നേറ്റ നിരയിൽ കഠിനധ്വാനം നടത്തിയെങ്കിലും ഫലം കണ്ടില്ല. കളിക്കിടെ പരിക്കേറ്റ് സുവാരസ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. ഇത് ബാഴ്സക്ക് കനത്ത തിരിച്ചടിയായി. ബയേൺ മ്യൂണിക്കിൽ ചേരാനൊരുങ്ങുന്ന ഫിലിപ്പ് കുട്ടീന്യോ ടീമിൽ ഇല്ലായിരുന്നു.


Tags:    
News Summary - fc barcelona vs athletic bilbao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.