Posted On
date_range Updated On
date_range വിൻഡീസ് പതറുന്നു; ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റിൽ
ലണ്ടൻ: മൂന്നാം ടെസ്റ്റിൽ മധ്യനിരയുടെ സഹായത്തോടെ 369 റൺസടിച്ച ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ 137 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് ആറുവിക്കറ്റ് നഷ്ടമായി.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (1), ജോൺ കാംബെൽ (32), ഷായ് ഹോപ് (17), ഷമറ ബ്രൂക്സ് (4), റോസ്റ്റൺ ബേസ് (9), ജെർമെയ്ൻ ബ്ലാക്വുഡ് (26) എന്നിവരാണ് പുറത്തായത്.
ക്യാപ്റ്റൻ ജേസൺ ഹോൾഡറും ഷെയ്ൻ ഡൗറിച്ചുമാണ് ക്രീസിലുള്ളത്.
തുടക്കത്തിൽ തകർച്ച നേരിട്ട ഇംഗ്ലണ്ട് ഒാലി പോപും (91), ജോസ് ബട്ലറും(67) നേടിയ അർധസെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ആതിഥേയർക്ക് 25 ഒാവർ ബാറ്റ് ചെയ്യുേമ്പാഴേക്കും വിക്കറ്റുകളെല്ലാം നഷ്ടമായി. കെമർറോഷ് നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.