ലങ്കയിൽ പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്​

കൊളംബോ: 55 വർഷത്തിനിടെ വിദേശത്ത്​ പരമ്പര തൂത്തുവാരി ഇംഗ്ലണ്ടി​​െൻറ ചരിത്രക്കുതിപ്പ്​. ​മൂന്നു ടെസ്​റ്റുകളും നാല്​ ഏകദിനങ്ങളും ഒരു ട്വൻറി20യുമടങ്ങിയ പരമ്പരയിൽ ശ്രീലങ്കയെയാണ്​ ജോ റൂട്ടി​​െൻറ സംഘം തകർത്തത്​.

അവസാന ടെസ്​റ്റിൽ 327 റൺസ്​ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ സ്​പിന്നർമാരായ ജാക്​ ലീച്ചും മുഇൗൻ അലിയും​ ചേർന്ന്​ കറക്കി വീഴ്​ത്തുകയായിരുന്നു. തോൽവി ഒഴിവാക്കാൻ കിണഞ്ഞുശ്രമിച്ച ലങ്ക പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും 284ന്​ എല്ലാവരും പുറത്തായി.

86 റൺസെടുത്ത്​ കുശാൽ മെൻഡിസും 65 എടുത്ത റോഷൻ സിൽവയും ആതിഥേയർക്കായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. ഇൗ ജയത്തോടെ മൂന്നു ടെസ്​റ്റിലും ജയം അടിച്ചെടുത്ത ഇംഗ്ലണ്ട്​ നേര​േത്ത ഏകദിന പരമ്പരയും 3-1ന്​ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇ​ന്ത്യയോടും 2004ൽ ആസ്​ട്രേലിയയോടും ലങ്ക സ്വന്തംമണ്ണിൽ തകർന്നടിഞ്ഞിരുന്നു.


Tags:    
News Summary - england vs sri lanka test-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.