Posted On
date_range Updated On
date_range വണ്ടർ ഇംഗ്ലണ്ട്; കൂറ്റൻ സ്കോറിൽ വീണ്ടും ജയം
ലണ്ടൻ: ഇത്തവണ ലോകകപ്പിലെ മുഖ്യ ഫേവറിറ്റുകൾ ഇംഗ്ലണ്ട് തന്നെയാണെന്ന് പറയാൻ പാകി സ്താനെതിരായ മത്സരങ്ങൾ ധാരാളം മതി. കൂറ്റൻ സ്കോറുമായി പാകിസ്താൻ ബാറ്റിങ് വീണ്ടും കഴിവുതെളിയിച്ചെങ്കിലും മധ്യനിരയുടെ തകർച്ചയിലും പതറാെത ഇംഗ്ലണ്ട് വിജയ ലക്ഷ്യം അടിച്ചെടുത്തു. നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. ഇതോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ആതിഥേയർ സ്വന്തമാക്കി (3-0) ലോകകപ്പിനു മുേമ്പ ആത്മവിശ്വാസ നിറച്ചു. സ്കോർ: പാകിസ്താൻ-340/7(50), ഇംഗ്ലണ്ട്-341/7(49.3).
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ തുടർച്ചയായ മൂന്നാം മത്സരത്തിലും മുന്നൂറിലധികം സ്കോർ കണ്ടെത്തി. ബാബർ അസാമിെൻറ (115) സെഞ്ച്വറി കരുത്തിലായിരുന്നു കുതിപ്പ്.
ഒാപണർ ജാസൺ റോയുടെ (114) മികവിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഒാപണർ ജെയിംസ് വിൻസ് (43), ബെൻ സ്റ്റോക്സ് (71നോട്ടൗട്ട്) എന്നിവർ വിജയത്തിലേക്ക് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.