Posted On
date_range Updated On
date_range ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുേമ്പാൾ ആറു വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിലാണ്. അർധ സെഞ്ച്വറിയ നേടിയ ഹാഷിം ആംലക്കും (78) ക്വിൻറൺ ഡികോക്കിനും (68) മാത്രമാണ് ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായത്. ഹീനോ കുൻ 34 റൺസെടുത്തു. വെർനോൺ ഫിലാൻഡറും (54) ക്രിസ്മോറിസുമാണ് (23) ക്രീസിൽ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്നും ബെൻസ്റ്റോക്സ് രണ്ടും ജയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 211 റൺസിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.