Posted On
date_range Updated On
date_range മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് മേൽക്കൈ
ലണ്ടൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ. മഴമൂലം മൂന്നാം ദിനം കളി നിർത്തിവെക്കുേമ്പാൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തിട്ടുണ്ട്. ഏഴു റൺസെടുത്ത അലിസ്റ്റർ കുക്കാണ് പുറത്തായത്. കീറ്റൺ ജെന്നിങ്സ് (34), ടോം വാസ്ലി (28) എന്നിവർ ക്രീസിലുണ്ട്. ഇംഗ്ലണ്ടിന് 252 റൺസിെൻറ ലീഡായി. നേരത്തേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 175ൽ അവസാനിച്ചിരുന്നു. എട്ടു വിക്കറ്റ് നഷ്ടത്തിൽ 126 എന്നനിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയെ അർധസെഞ്ച്വറി നേടിയ ടെംബാ ബാവുമയാണ് (52) വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.