രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇംഗ്ലണ്ടിന്​ മേൽക്കൈ

ലണ്ടൻ: പാകിസ്​താനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇംഗ്ലണ്ടിന്​ മേൽക്കൈ. ആദ്യ ദിനം പാകിസ്​താനെ 174 റൺസിന്​ പുറത്താക്കിയ ആതിഥേയർ രണ്ടാം ദിനം ചായക്ക്​ പിരിയു​േമ്പാൾ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 199 റൺസെന്ന നിലയിലാണ്​.

25 റൺസി​​െൻറ ആദ്യ ഇന്നിങ്​സ്​ ലീഡ്​. ഇംഗ്ലണ്ടിനായി ഒാപണർ അലിസ്​റ്റർ കുക്ക്​ (46), ക്യാപ്​റ്റൻ ജോ റൂട്ട്​ (45), കീറ്റൺ ജെന്നിങ്​സ്​ (29) എന്നിവർ തിളങ്ങി. 40 റൺസുമായി ഡൊമിനിക്​ ബെസും 27 റൺസുമായി ഡേവിഡ്​ മലാനുമാണ്​ ക്രീസിൽ. പാകിസ്​താനുവേണ്ടി മുഹമ്മദ്​ അമീർ, ഹസൻ അലി, ഫഹീം അഷ്​റഫ്​ എന്നിവർ ഒാരോ വിക്കറ്റെട​ുത്തു. 
 
Tags:    
News Summary - England v Pakistan, 2nd Test- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.