ലണ്ടൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 97 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. ആതിഥേയരുടെ 458 റൺസിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 361 റൺസിന് കൂടാരം കയറി. അരങ്ങേറ്റ മത്സരം കളിച്ച ഒാപണർ ഹിനോ കൂനിനെ (1) തുടക്കത്തിൽതന്നെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കക്ക് ഡീൻ എൽഗർ (54) മികച്ച തുടക്കം നൽകി. വൻമതിൽ ഹാഷിം ആംലയെയും (29) ജെ.പി. ഡുമിനിയെയും (15) നിലയുറപ്പിക്കാനനുവദിക്കാതെ ഇംഗ്ലീഷ് ബൗളർമാർ മടക്കിയയച്ചു. അഞ്ചാം വിക്കറ്റിൽ ടെംബാ ബാവുമയും (59) തെനിസ് ഡിബ്രൂയിനും (48) മികച്ച കൂട്ടുകെട്ടിലൂടെ റൺസുയർത്തി. അവസാനം ഡികോക്കും (51) വെർനോൺ ഫിലാൻഡറും (52) അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.