മധ്യനിര ഇന്ത്യയുടെ  കരുത്ത്​ –കോഹ്​ലി

മും​ബൈ: ബാ​റ്റി​ങ്ങി​ൽ ശ​ക്​​ത​മാ​യ മ​ധ്യ​നി​ര​യു​ള്ള​താ​ണ്​ ഇ​ന്ത്യ​യു​ടെ വ​ലി​യ ക​രു​ത്തെ​ന്ന്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി. മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി ക്യാ​പ്​​റ്റ​നാ​യ കാ​ല​യ​ള​വി​ൽ ഇ​ത്ര​യും മി​ക​ച്ച നി​ര​യെ കി​ട്ടാ​തി​രു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തെ സ​മ്മ​ർ​ദ​​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്നും ​െഎ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്കാ​യി ല​ണ്ട​നി​ലെ​ത്തി​യ കോ​ഹ്​​ലി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. കേ​ദാ​ർ ജാ​ദ​വ്, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ തു​ട​ങ്ങി​യ​വ​ർ ടീ​മി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ മ​ധ്യ​നി​ര സ​മ്പ​ന്ന​മാ​യ​ത്. ബൗ​ളി​ങ്​ നി​ര​​യും ന​ന്നാ​യി പ​ന്തെ​റി​യു​ന്നു​ണ്ട്​. ഒാ​രോ മേ​ഖ​ല​യി​ലും മി​ക​വ്​ തെ​ളി​യി​ച്ച​വ​രാ​ണെ​ങ്കി​ലും സ​മ​യ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ല​മു​ണ്ടാ​വി​ല്ലെ​ന്നും ഇ​തു​പോ​ലൊ​രു ടൂ​ർ​ണ​മ​െൻറി​ൽ എ​ങ്ങ​നെ പ്ര​യോ​ഗ​വ​ത്​​ക​രി​ക്കു​ന്നു​വെ​ന്ന​തി​നാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും കോ​ഹ്​​ലി പ​റ​ഞ്ഞു. 

അ​തേ സ​മ​യം, പാ​കി​സ്​​താ​നു​മാ​യി ക​ളി​ക്കു​ന്ന​തി​നെ കു​റി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​െൻറ ചോ​ദ്യ​ത്തി​ന്​ ക്യാ​പ്​​റ്റ​ൻ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ‘നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​രാ​ജ്യ​വു​മാ​യി ക​ളി​ക്കു​ന്ന​ത്​ ന​ന്നാ​കു​മോ’ എ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​ൻ ചോ​ദി​ച്ച​പ്പോ​ഴാ​ണ്​ ത​​െൻറ അ​ഭി​പ്രാ​യ​മെ​ന്താ​ണെ​ന്ന്​ കോ​ഹ്​​ലി തി​രി​ച്ച​ടി​ച്ച​ത്. ത​​െൻറ​ത​ല്ല, ക്യാ​പ്​​റ്റ​​െൻറ അ​ഭി​പ്രാ​യ​മ​റി​യാ​നാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​ൻ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും​ മ​റു​പ​ടി പ​റ​യാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ​ടൂ​ർ​ണ​മ​െൻറി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക ടീ​മു​ക​ൾ​ക്കു പു​റ​മെ പാ​കി​സ്​​താ​നു​മാ​യും ഗ്രൂ​പ്​ ബി​യി​ൽ ഇ​ന്ത്യ ക​ളി​ക്ക​ണം. ജൂ​ൺ നാ​ലി​ന്​ പാ​കി​സ്​​താ​നു​മാ​യാ​ണ്​ ഇ​ന്ത്യ​യ​ു​ടെ ക​ന്നി മ​ൽ​സ​രം. ടൂ​ർ​ണ​മ​െൻറി​നു മു​മ്പ്​ ന്യൂ​സി​ല​ൻ​ഡ്, ബം​ഗ്ലാ​ദേ​ശ്​ ടീ​മു​ക​ളു​മാ​യി ഇ​ന്ത്യ​ക്ക്​ സ​ന്നാ​ഹ പോ​രാ​ട്ട​ങ്ങ​ളു​ണ്ട്.
Tags:    
News Summary - England are going to be a challenge for every team: Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.