​െഎ.പി.എൽ: ഷാറൂഖിനും ഭാര്യക്കും ജൂഹിക്കും കാരണം കാണിക്കൽ നോട്ടീസ്​ 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഫെമ കേസിൽ ബോളിവുഡ് താരം ഷാറൂഖ് ഖാനും ഭാര്യ ഗൗരിക്കും നടി ജൂഹി ചൗളക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കാരണം കാണിക്കൽ നോട്ടീസ്. െഎ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ സഹ ഉടമകളാണ് മൂവരും. ടീമിെൻറ ഉടമസ്ഥാവകാശമുള്ള കമ്പനിയായ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ ഒാഹരികൾ മൗറീഷ്യസ് കേന്ദ്രമായ കമ്പനിക്ക് യഥാർഥ മൂല്യത്തിലും കുറഞ്ഞ തുകക്ക് വിൽപന നടത്തിയതുവഴി 73.6 കോടി രൂപയുടെ വിദേശനാണ്യ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. 


 

Tags:    
News Summary - ED issues show cause notice to KKR owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.