കൊൽക്കത്ത: 129ാം എഡിഷൻ ഡ്യൂറൻഡ് കപ്പിൽ ആദ്യ ജയം മോഹൻ ബഗാൻ സ്വന്തമാക്കി. സാൾട്ട്േലക്ക് സ്േറ്റഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ബഗാൻ മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബഗാൻ തോൽപിച്ചത്. സ്പാനിഷ് സ്ട്രൈക്കർ സാൽവ ചമോറോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബഗാൻ എതിരാളികളെ തറപറ്റിച്ചത്.
മത്സരം തുടങ്ങി രണ്ട് മിനിറ്റ് പിന്നിടുന്നതിന് മുേമ്പ ബഗാൻ അക്കൗണ്ട് തുറന്നു. ജോസേബ ബെയ്റ്റിയയുടെ അളന്നുമുറിച്ച ഫ്രീകിക്ക് ചമോറോ വലയിലേക്ക് ഹെഡ് ചെയ്ത് കയറ്റി. ഏറെ വൈകാതെ 21ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ട ചമോറോ ബഗാന് 2-0െൻറ ലീഡ് നൽകി.
രണ്ടാം പകുതിയിൽ മറുപടി ഗോളിനായി മുഹമ്മദൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും പോസ്റ്റിനുതാഴെ ഷിൽട്ടൺ പോൾ പാറപോലെ ഉറച്ച് നിന്നതോടെ ഫലം കണ്ടില്ല. ലഭിച്ച അവസരങ്ങളൊന്നും മുതലെടുക്കാൻ മുഹമ്മദൻസ് താരങ്ങൾക്കായില്ല. ശനിയാഴ്ച ഇൗസ്റ്റ് ബംഗാൾ ആർമി റെഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.