ശ്രീശാന്തിന് പിന്തുണയുമായി ദ്രാവിഡ്

ബാംഗ്ലൂർ: ശ്രീശാന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീശാന്തിന് ജന്മദിന ആശംസകള്‍ക്കൊപ്പമാണ് തിരിച്ചുവരവിന്റെ വര്‍ഷമാകട്ടെ എന്നുള്ള ആശംസ ഇന്ത്യയുടെ വന്മതിൽ നേർന്നത്. ശ്രീശാന്തും ദ്രാവിഡും ഒരുമിച്ചുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തു.വിലക്ക് നീക്കണമെന്നും ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ്ക്ക് കത്തയച്ച് കാത്തിരിക്കുന്ന ശ്രീശാന്തിന് സന്തോഷം പകരുന്നതാണ് ദ്രാവിഡിൻെറ പിന്തുണ. 

News Summary - dravid supports sreesanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.