ര​ണ്ടാം ടെ​സ്​​റ്റ്​: ച​ണ്ഡി​മ​ൽ, തി​രി​മ​ണ്ണെ ശ്രീ​ല​ങ്ക​ൻ ടീ​മി​ൽ


കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രെ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്​​റ്റി​നു​ള്ള ല​ങ്ക​ൻ ടീ​മി​ൽ ക്യാ​പ്​​റ്റ​ൻ ദി​നേ​ഷ്​ ച​ണ്ഡി​മ​ലും ബാ​റ്റ്​​സ്​​മാ​ൻ ലാ​ഹി​രു തി​രി​മ​ണ്ണെ​യും തി​രി​ച്ചെ​ത്തി. പ​രി​ക്കി​ൽ നി​ന്നും മോ​ചി​ത​നാ​യ​തോ​ടെ​യാ​ണ്​ ച​ണ്ഡി​മ​ലി​നെ 16 അം​ഗ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 

പ​രി​ക്കേ​റ്റ അ​സേ​ല ഗു​ണ​ര​ത്​​ന​ക്ക്​ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ തി​രി​മ​ണ്ണെ​യെ ടീ​മി​ലെ​ടു​ത്ത​ത്. 2016 ജൂ​ൺ 16ന്​ ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ തി​രി​മ​ണ്ണെ ടെ​സ്​​റ്റ്​ ടീ​മി​ൽ തി​രി​കെ​യെ​ത്തു​ന്ന​ത്. ഒ​ന്നാം ടെ​സ്​​റ്റി​ൽ വി​ര​ലി​ലേ​റ്റ പ​രി​ക്കാ​ണ്​ ഗു​ണ​ര​ത്​​നെ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. പേ​സ്​ ബൗ​ള​ർ സു​രം​ഗ ല​ക്​​മ​ലും പു​റ​ത്താ​യി. മൂ​ന്ന്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 304 റ​ൺ​സി​ന്​ ജ​യി​ച്ചി​രു​ന്നു.


 

Tags:    
News Summary - dinesh chandimal in lankan team-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT