ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവർ തങ്ങളുടെ അമ്മമാർക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതിനായി മനോഹരമായ മാർഗം തെരഞ്ഞെടുത്തു. നായി സോച്ച് എന്ന സ്റ്റാർപ്ലസ് ചാനലിലെ പുതിയ പരിപാടിയുടെ പ്രചാരണ ഭാഗമായി മൂന്നു പേരും ജഴ്സികളിൽ തങ്ങളുടെ പേരിന് പകരം അമ്മമാരുടെ പേര് ചേർത്തു.
സ്ത്രീകളുടെ വിവിധ സാമൂഹിക അവസ്ഥകളെ പ്രതിപാദിക്കുന്ന പരിപാടിക്കായാണ് മൂന്ന് പേരും പ്രചാരണത്തിനിറങ്ങിയത്. ഇതിൻെറ മൂന്നു വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ അമ്മമാരുടെ പേര് എന്തിന് ജഴ്സിയിൽ ചേർത്തു എന്നതിന് മൂന്നു പേരും മറുപടി നൽകുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതമാണ് ധോണി, കോഹ്ലി, രഹാനെ എന്നിവർ സംസാരിക്കുന്നത്.
ധോണിയുടെ ജേഴ്സിയിൽ തൻെറ അമ്മ ദേവ്കിയുടെ പേരും കോഹ്ലിയുടെയും രഹാനെയുടെയും ജഴ്സികളിൽ അമ്മമാരുടെ പേരുകൾ യഥാക്രമം സരോജ്, സുജാത എന്നിങ്ങനയെും പ്രിൻറ് ചെയ്തിരിക്കുന്നു. ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരക്കിടെ ഒക്ടോബർ 16നാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.